കൊല്ലത്തെ ബ്യൂട്ടീഷ്യ​ന്‍റെ കൊലപാതകം ; കോഴിക്കോട് സ്വദേശിയായ പ്രതിയെ ക​സ്റ്റ​ഡി​യി​ല്‍ വാങ്ങും

Loading...

കൊല്ലത്ത് നിന്നും കാണാതായ ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തിയ കേസില്‍ കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ പ്രതിയെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. പ​ത്തു​വ​ര്‍​ഷ​മാ​യി പാ​ല​ക്കാ​ട് കോ​ങ്ങാ​ട് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ പ്ര​ശാ​ന്തി​നെ​യാ​ണ് റി​മാ​ന്‍​ഡ് ചെ​യ്ത​ത്.

പ്ര​ശാ​ന്തി​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി​യ​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കൊ​ല്ലം ക്രൈം​ബ്രാ​ഞ്ച് എ​സി പി.​ഗോ​പ​കു​മാ​ര്‍ പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്‌ ചി​ല സൂ​ച​ന​ക​ള്‍ ല​ഭി​ച്ചെ​ങ്കി​ലും പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ മാ​ത്ര​മെ വ്യ​ക്ത​ത വ​രി​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

read also : കൊല്ലത്ത് നിന്ന് കാണാതായ യുവതിയെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തല്‍ ; കോഴിക്കോട് സ്വദേശി കസ്റ്റഡിയില്‍

പ്ര​ശാ​ന്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​ന്ന വീ​ടി​ന്‍റെ പ​രി​സ​ര​ത്തെ ച​തു​പ്പി​ല്‍ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. കൈ​ക​ള്‍ മു​ന്നോ​ട്ട് കൂ​ട്ടി​കെ​ട്ടി​യ നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു. കാ​ലു​ക​ള്‍ മു​റി​ച്ചു​മാ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ അ​ട​യാ​ള​ങ്ങ​ളും ക​ണ്ടി​രു​ന്നു.

ഏ​ക​ദേ​ശം ര​ണ്ട​ര​യ​ടി താ​ഴ്ച​യി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. പ്ര​ശാ​ന്ത് ത​നി​ച്ചാ​ണോ കൊ​ല​ന​ട​ത്തി കു​ഴി​ച്ചു​മൂ​ടി​യ​തെ​ന്നും ക​ണ്ടെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. ഇ​യാ​ള്‍ താ​മ​സി​ക്കു​ന്ന വീ​ടി​ന് സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ത്തി​ല്‍ സു​ചി​ത്ര വീ​ട്ടി​ലേ​ക്ക് ക​യ​റി പോ​കു​ന്ന ചി​ത്രം ക​ണ്ടി​രു​ന്നു.

എ​ന്നാ​ല്‍ ഇ​വ​ര്‍ പു​റ​ത്തേ​ക്ക് വ​രു​ന്ന ചി​ത്ര​മി​ല്ലാ​തി​രു​ന്ന​തും കേ​സ​ന്വേ​ഷ​ണ​ത്തി​ന് സ​ഹാ​യ​ക​മാ​യി. സു​ചി​ത്ര​യു​ടെ മൊ​ബൈ​ല്‍ ഫോ​ണി​ലെ ന​മ്ബ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് പ്ര​ശാ​ന്തി​ലെ​ത്തി​ച്ച​ത്. അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​ന്‍ ചി​ല ശ്ര​മ​ങ്ങ​ളൊ​ക്കെ ന​ട​ത്തി​യെ​ങ്കി​ലും സാ​ഹ​ച​ര്യ തെ​ളി​വു​ക​ള്‍ പ്ര​ശാ​ന്തി​നെ കു​ടു​ക്കു​ക​യാ​യി​രു​ന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആ​സൂ​ത്രി​ത​മാ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്ന​ത്. സു​ചി​ത്ര പാ​ല​ക്കാ​ട്ടെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​ന് മു​മ്ബു​ത​ന്നെ വീ​ട്ടി​ലെ വൃ​ദ്ധ​രാ​യ മാ​താ​പി​താ​ക്ക​ളെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. പെ​ട്രോ​ളും വാ​ങ്ങി വീ​ട്ടി​ല്‍ സൂ​ക്ഷി​ക്കു​ക​യും ചെ​യ്ത​തി​ലൂ​ടെ കൊ​ല​പാ​ത​കം ആ​സൂ​ത്രി​ത​മെ​ന്ന് വ്യ​ക്തം.

സു​ചി​ത്ര​യു​ടെ മൃ​ത​ദേ​ഹം പ്ര​തി പ്ര​ശാ​ന്ത് പെ​ട്രോ​ളൊ​ഴി​ച്ച്‌​ ക​ത്തി​ക്കാ​നും ശ്ര​മി​ച്ചു. ഇ​തി​ന്​ ക​ഴി​യാ​താ​യ​പ്പോ​ള്‍ കാ​ല്‍​മു​ട്ട്​ വ​രെ​യും പാ​ദ​ങ്ങ​ളും മു​റി​ച്ച്‌​ വേ​ര്‍​പ്പെ​ടു​ത്തി വീ​ടി​​​െന്‍റ മ​തി​ലി​നോ​ടു ചേ​ര്‍​ന്ന ച​തു​പ്പി​ല്‍ കു​ഴി​ച്ചു​മൂ​ടു​ക​യാ​യി​രു​ന്നു.

പു​ല​ര്‍​ച്ച കൊ​ല്ല​ത്തെ ഭാ​ര്യ​വീ​ട്ടി​ലേ​ക്ക്​ ​േപാ​യ പ്ര​ശാ​ന്ത്, ഏ​പ്രി​ല്‍ ര​ണ്ടി​ന്​ ​അ​ച്ഛ​നെ​യും അ​മ്മ​യെ​യും കൂ​ട്ടി വീ​ണ്ടും പാ​ല​ക്കാ​​െ​ട്ട​ത്തി. ഇ​വ​രെ വീ​ട്ടി​ലാ​ക്കി വീ​ണ്ടും കൊ​ല്ല​ത്തേ​ക്ക്​ മ​ട​ങ്ങി.

സൈ​ബ​ര്‍ സെ​ല്‍ സ​ഹാ​യ​ത്തോ​ടെ സു​ചി​ത്ര​യു​ടെ മൊ​ബൈ​ല്‍ കാ​ള്‍ പി​ന്തു​ട​ര്‍​ന്നാ​ണ്​ ​കൊ​ല്ലം ഡെ​പ്യൂ​ട്ടി പൊ​ലീ​സ്​ ക​മീ​ഷ​ണ​ര്‍ ജോ​സി ചെ​റി​യാ​ന്‍, ജി​ല്ല ക്രൈം​ബ്രാ​ഞ്ച്​ ഡി​വൈ.​എ​സ്.​പി പി.​ഗോ​പ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​സി​​ന്‍റെ ചു​രു​ള​ഴി​ച്ച​ത്.

read also : ബ്യൂട്ടീഷ്യ​ന്‍റെ കൊലപാതകം;കൊന്ന് കാലുകള്‍ മുറിച്ചു മാറ്റി,വെളിപ്പെടുത്തല്‍..

പാ​ല​ക്കാ​ട്​ ത​ഹ​സി​ല്‍​ദാ​ര്‍ കെ.​എം. മ​ണി​ക​ണ്​​ഠ​​ന്‍, സീ​നി​യ​ര്‍ പൊ​ലീ​സ്​ സ​ര്‍​ജ​ന്‍ പി.​ബി. ഗു​ജ്​​റാ​ള്‍, ഫോ​റ​ന്‍​സി​ക്​ വി​ദ​ഗ്​​ധ​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. വൈ​കീ​ട്ട്​ പാ​ല​ക്കാ​ട്​ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ പോ​സ്​​​റ്റ്​​മോ​ര്‍​ട്ടം ന​ട​ത്തി.

മാ​ര്‍​ച്ച്‌​ 17ന്​ ​എ​റ​ണാ​കു​ള​ത്ത്​ ബ്യൂ​ട്ടി​ഷ്യ​ന്‍ ട്രെ​യി​നി​ങ്ങി​നെ​ന്ന്​ പ​റ​ഞ്ഞ്​ കൊ​ല്ല​ത്തെ സ്ഥാ​പ​ന​ത്തി​ല്‍​നി​ന്ന്​ പോ​യ സു​ചി​ത്ര തു​ട​ര്‍​ന്ന്​ ര​ണ്ടു​ദി​വ​സം വീ​ട്ടി​ലേ​ക്ക്​ വി​ളി​ച്ചി​രു​ന്നു. 20നും ​വി​വ​ര​മി​ല്ലാ​താ​യ​തോ​ടെ​യാ​ണ്​ പി​താ​വ്​ ശി​വ​ദാ​സ​ന്‍ പി​ള്ള പ​രാ​തി ന​ല്‍​കി​യ​ത്. സു​ചി​ത്ര വി​വാ​ഹ​ബ​ന്ധം വേ​ര്‍​പെ​ടു​ത്തി​യ​താ​ണ്.

പ​ഴു​ത​ട​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ​ത്. സു​ചി​ത്ര​യു​ടെ കൊ​ല​പാ​ത​കം ജ​ന്മ​നാ​ടാ​യ മു​ഖ​ത്ത​ല​യെ ന​ടു​ക്കി​യി​രി​ക്കു​ക​യാ​ണ്. കു​ടും​ബ സു​ഹൃ​ത്താ​യ പ്ര​ശാ​ന്താ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്ന് മാ​താ​പി​താ​ക്ക​ള്‍​ക്ക് വി​ശ്വ​സി​ക്കാ​നാ​യി​ട്ടി​ല്ല. അ​ത്ര​യ്ക്ക് സൗ​മ്യ​നാ​യി​രു​ന്നു പ്ര​ശാ​ന്ത് അ​വ​രു​ടെ മു​ന്നി​ല്‍. പ്ര​ശാ​ന്തി​ന്‍റെ ഭാ​ര്യ സു​ചി​ത്ര​യു​ടെ അ​ക​ന്ന ബ​ന്ധു​വാ​ണ്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം