ശതകോടീശ്വരപ്പട്ടം നഷ്ടപ്പെട്ട് അനില്‍ അംബാനി

Loading...

മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് ശതകോടീശ്വരപ്പട്ടം നഷ്ടപ്പെട്ടു .അംബാനി ഗ്രൂപ്പിനു കീഴിലുള്ള കമ്ബനികളുടെ മൊത്തം വിപണി മൂല്യം 6,200 കോടി രൂപയില്‍ താഴ്ന്നതോടെയാണിത്.2008-ല്‍ ലോകത്തിലെ ആറാമത്തെ വലിയ ശതകോടീശ്വരനായിരുന്നു അനില്‍ അംബാനി. അന്ന്, 4,200 കോടി ഡോളറായിരുന്നു അദ്ദേഹത്തിന്റെ ആസ്തി.

റിലയന്‍സ് പിളര്‍ന്ന ശേഷം ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കായി അദ്ദേഹം ശതകോടികള്‍ വായ്പയെടുത്തിരുന്നു. കിട്ടാക്കടം രൂക്ഷമായതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.ടെലികോം സംരംഭമായ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് പൂട്ടേണ്ട അവസ്ഥയെത്തി.

Loading...