പിറന്നത് മോഹന്‍ലാലിന്‍റെ കരിയറിലെ മറ്റൊരു സൂപ്പര്‍ ഹിറ്റ്

Loading...

നടനവിസ്മയം മോഹന്‍ലാലിന്റെ കരിയറിലെ മറ്റൊരു സൂപ്പര്‍ ഹിറ്റ് സിനിമ കൂടി പിറന്നിരിക്കുകയാണ്. വമ്പന്‍ താരങ്ങളെ അണിനിരത്തി ഒരുക്കിയ സിനിമയ്ക്ക് റിലീസ് ദിവസം മുതല്‍ ഗംഭീര സ്വീകരണമായിരുന്നു.

നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയാണെന്നുള്ളതും മുരളി ഗോപിയുടെ തിരക്കഥയാണെന്നുള്ളതും സിനിമയെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമെത്തിച്ചു. ഒടുവില്‍ റിലീസിനെത്തിയ സിനിമയ്ക്ക് അടുത്ത കാലത്തൊന്നും ലഭിക്കാത്ത പിന്തുണയായിരുന്നു കിട്ടിയത്.

ലൂസിഫര്‍ പിറന്നിട്ട് ആദ്യ ആഴ്ച കഴിഞ്ഞെങ്കിലും ഇപ്പോഴും ടിക്കറ്റ് ലഭിക്കുന്നില്ലെന്നാണ് പലരുടെയും പരാതി. ഒരുവിധം എല്ലാ സെന്ററുകളിലും ഹൗസ് ഫുള്‍ പ്രദര്‍ശനമാണ് നടക്കുന്നത്. ഇതോടെ ബോക്‌സോഫീസില്‍ വലിയൊരു കളക്ഷനാണ് ചിത്രം വാരിക്കൂട്ടിയിരിക്കുന്നത്.

കേരളക്കരയെ ഞെട്ടിക്കുന്നൊരു കളക്ഷന്‍ വിവരമാണ് ലൂസിഫറിനെ കുറിച്ച് പുറത്ത് വന്നത്. ആദ്യ മൂന്ന് ദിവസം കൊണ്ട് അമ്പത് കോടി ക്ലബ്ബിലെത്തിയെന്നായിരുന്നു വിവരം. ട്വിറ്റര്‍ പേജുകളിലൂടെയും പ്രമുഖ എന്റര്‍ടെയിന്റ് പോര്‍ട്ടലുകളിലുമെല്ലാം ലൂസിഫര്‍ ഈ നേട്ടത്തിലേക്ക് എത്തിയതായി വാര്‍ത്തകള്‍ വന്നു.

പിന്നാലെ നൂറ് കോടിയും അനായാസം മറികടന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഔദ്യോഗികമായി അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ലെങ്കിലും ബോക്‌സോഫീസില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. ആഴ്ചയുടെ അവസാനം മിന്നുന്ന വിജയമാണ് ലൂസിഫറിന് ലഭിച്ചത്

കേരളത്തില്‍ മാത്രമല്ല വിദേശത്തും ലൂസിഫര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 28 നാണ് കേരളത്തില്‍ റിലീസിനെത്തിയതെങ്കില്‍ യുകെ യില്‍ ബിഗ് റിലീസായി മാര്‍ച്ച് 29 നായിരുന്നു ലൂസിഫര്‍ എത്തിയത്. ഇവിടെ മാത്രം 89 സെന്ററുകളിലാണ് സിനിമ എത്തിയത്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം യുകെ ബോക്‌സോഫീസില്‍ ടോപ്പ് 10 മൂവികളുടെ പട്ടികയില്‍ ലൂസിഫറും ഇടം നേടിയിരിക്കുകയാണെന്നാണ്.

ലൂസിഫറിന്റെ അവിശ്വസിനിയമായ കളക്ഷന്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഫോറം കേരള പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം റിലീസിന്റെ അന്ന് മുതല്‍ മള്‍ട്ടിപ്ലെക്‌സുകളിലും ലൂസിഫര്‍ തരംഗമാണ്. നിലവില്‍ എട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കൊച്ചിന്‍ സിംഗിള്‍സില്‍ നിന്നും 89.02 ലക്ഷമാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. പ്രതിദിനം 47 ഓളം ഷോ ഇവിടെ നിന്നും ലഭിക്കുന്നുണ്ട്. സാധാരണ റിലീസ് ചെയ്ത ആദ്യ രണ്ട് ദിവസങ്ങളില്‍ മാത്രമേ ഇത്രയധികം ഷോ ലഭിക്കാറുള്ളു. റിലീസ് ചെയ്ത് രണ്ടാം ആഴ്ചയിലേക്ക് കടന്നിട്ടും ലൂസിഫര്‍ അതേ പ്രകടനം തന്നെയാണ് കാഴ്ച വെക്കുന്നത്.

ഈ വര്‍ഷം കുമ്പളങ്ങി നൈറ്റ്‌സ് കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടി സ്വന്തമാക്കിയിരുന്നു. എന്നാല്‍ മലയാളത്തിലെ സകല റെക്കോര്‍ഡുകളും ലൂസിഫര്‍ തിരുത്തി എഴുതി കൊണ്ടിരിക്കുകയാണ്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ കേവലം എട്ട് ദിവസങ്ങള്‍ കൊണ്ട് 91.34 ലക്ഷം സ്വന്തമാക്കിയിരിക്കുകയാണ്. പ്രതിദിനം 31 ഷോ യില്‍ നിന്നും പത്ത് ലക്ഷത്തിനടുത്ത് ഇവിടെ നിന്നും ലൂസിഫറിന് ലഭിക്കുന്നുണ്ട്. ഈ ദിവസങ്ങളില്‍ കൂടുതല്‍ സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരത്ത് നിന്നും മോഹന്‍ലാല്‍, പൃഥ്വിരാജ് ഫാന്‍സിന്റെ വക വമ്പന്‍ സ്വീകരണമായിരുന്നു. ഇത് കളക്ഷനിലും പ്രകടമായിരിക്കുകയാണ്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടിയിലേക്ക് എത്തുന്നതേയുള്ളുവെങ്കിലും തിരുവനന്തപുരത്ത് അത് രണ്ട് കോടി മറികടന്നിരിക്കുകയാണ്. തിരുവന്തപുരം സിംഗിള്‍സില്‍ നിന്ന് മാത്രം 2.14 കോടിയാണ് ലഭിച്ചിരിക്കുന്നത്. ഇതും 8 ദിവസം കൊണ്ടാണെന്നുള്ളതാണ് ശ്രദ്ധേയം. ഇപ്പോഴും 64 ഓളം ഷോ ആണ് ഇവിടെയുള്ളത്. അതിനൊപ്പം തിരുവന്തപുരം പ്ലെക്‌സില്‍ നിന്നും 1.23 കോടിയോളം സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. ടോട്ടല്‍ ബിസിനസില്‍ ലൂസിഫര്‍ നൂറ് ശതമാനം വിജയം കൈവരിച്ചിരിക്കുകയാണെന്ന നിഗമനത്തിലെത്താം.

 

പഴശ്ശിയുടെ മണ്ണ് രാഹുൽ ഗാന്ധിക്ക് വാട്ടർ ലൂ ആകുമൊ? വോട്ട് ക്വാട്ടയുമായി സി പി എം ഇറങ്ങുമ്പോൾ……………………..വീഡിയോ കാണാം 

 

Loading...