വാര്‍ത്ത വായിക്കുന്നതിനിടെ അവതാരകയെ തേടിയെത്തി പുരസ്‌കാരം; ചിരിയടക്കി വാര്‍ത്ത തുടര്‍ന്ന് വായിച്ച്‌ മാതൃഭൂമി ന്യൂസ് റീഡര്‍

Loading...

തിരുവനന്തപുരം: ലൈവായി വാര്‍ത്ത വായിക്കുന്നതിനിടെ അവതാരകയെ തേടിയെത്തി സംസ്ഥാന മാധ്യമ പുരസ്‌കാരം. മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റര്‍ എന്‍ ശ്രീജയ്ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡ് ലഭിച്ചത്. ആ വിവരം ശ്രീജ തന്നെയാണ് ലൈവായി ലോകത്തെ അറിയിക്കുകയും ചെയ്തത്.

മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ അറിയിപ്പെത്തുമ്ബോള്‍ ശ്രീജയായിരുന്നു മാതൃഭൂമി ന്യൂസിനു വേണ്ടി തത്സമയം വാര്‍ത്ത വായിച്ചു കൊണ്ടിരുന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മികച്ച ടിവി ന്യൂസ് റീഡര്‍ക്കുള്ളതായിരുന്നു പുരസ്‌കാരം. ന്യൂസ് ഡസ്‌കില്‍ നിന്നു വിവരം കൈമാറിയപ്പോഴാണ് ശ്രീജ തനിക്കാണ് പുരസ്‌കാരമെന്നറിഞ്ഞത്. പതിവുപോലെ വാര്‍ത്ത വായിച്ചുതുടങ്ങിയെങ്കിലും തന്റെ പേരാണ് വായിക്കേണ്ടതെന്നറിഞ്ഞപ്പോള്‍ ചെറുചിരിയോടെയാണ് അവതരിപ്പിച്ചത്. ഇതോടെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

പക്വവും ശാന്തവും വാര്‍ത്തയുടെ മര്‍മം അറിഞ്ഞുള്ള അവതരണവും പരിഗണിച്ചാണ് അവാര്‍ഡ്. പുരസ്‌കാരം തനിക്കാണെന്ന് അറിയിച്ചുകൊണ്ടുള്ള വാര്‍ത്ത വായിക്കുമ്ബോഴും ഇത് പ്രതിഫലിച്ചെന്ന വിവരമാണ് സാമൂഹികമാധ്യമങ്ങളില്‍ പലരും പങ്കുവെക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം