തെരുവുകളിൽ ഒറ്റമനസ്സായി ജനലക്ഷങ്ങൾ ; കേരളം മനുഷ്യമഹാശൃംഖലയ്ക്കായി കൈകോര്‍ത്തു

Loading...

കോഴിക്കോട്: കാവല്‍ക്കാരാകേണ്ട ഭരണക്കാര്‍ തകര്‍ത്തെറിയുന്ന ഭരണഘടന സംരക്ഷിയ്ക്കാന്‍ ഇവിടെ ഒരു ജനതയുണ്ടെന്ന ഉറച്ച പ്രഖ്യാപനവുമായി കേരളം മനുഷ്യമഹാശൃംഖലയ്ക്കായി കൈകോര്‍ത്തു.

രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനുള്ള കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ കുടിലശ്രമങ്ങൾക്കെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ തീര്‍ത്ത മനുഷ്യത്വത്തിന്റെ വന്‍ മതിലില്‍ രാഷ്ട്രീയ ജാതിമത ഭിന്നത മാറ്റിവെച്ച് ചെറുകുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെ അണിനിരന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഭരണഘടന സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി തെരുവോരത്ത് അണിനിരന്ന മുക്കാല്‍ കോടിയോളം പേര്‍ ഭരണഘടനയുടെ ആമുഖം ഒരേസമയം വായിച്ചപ്പോള്‍ ലോകചരിത്രത്തിൽത്തന്നെ മുമ്പുണ്ടായിട്ടില്ലാത്ത ഒരു ചരിത്രം പിറന്നു.

ശൃംഖലയുടെ ആദ്യകണ്ണി കാസർകോട്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ളയും അവസാനകണ്ണിയായി കളിയിക്കാവിളയിൽ എം എ ബേബിയും അണിചേര്‍ന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയ നേതാക്കൾ തിരുവനന്തപുരം പാളയത്ത്‌ ശൃംഖലയുടെ ഭാഗമായി . എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ കിള്ളിപ്പാലത്ത്‌ കണ്ണിചേര്‍ന്നു. പ്രതിജ്ഞയ്‌ക്കുശേഷം ഇരുനൂറ്റമ്പതിലേറെ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ ചേര്‍ന്നു.

 

3.30-ന് കാസർകോട്‌ നിന്ന്‌ റോഡിന്റെ വലതുവശം ചേർന്ന് വരിയായിനിന്ന് മൂന്നരയ്ക്ക് റിഹേഴ്‌സൽ നടന്നു. നാലിന്‌ പ്രതിജ്ഞയ്ക്കുമുമ്പ് ഭരണഘടനയുടെ ആമുഖം വായിച്ചു. തുടർന്ന്‌ പ്രതിജ്ഞയും ശേഷം പൊതുയോഗവും നടന്നു. പല സ്ഥലങ്ങളിലും ഒരുവരി എന്നത് പലനിരകളായി മാറി.സ്ത്രീകളുടെ വന്‍ പങ്കാളിത്തവും ശ്രദ്ധേയമായി.

 

 

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം