തൊടുപുഴയില്‍ വിവാഹിതയായ മകളുടെ കാമുകനെ അച്ഛന്‍ കുത്തിക്കൊന്നു

Loading...

തൊടുപുഴ : വിവാഹിതയായ മകളുടെ കാമുകനെ അച്ഛന്‍ കുത്തിക്കൊന്നു. തൊടുപുഴ അച്ചന്‍കവല സ്വദേശി സിയാദ് കോക്കര്‍(32)ആണ് കുത്തേറ്റ് മരിച്ചത്. യുവതിയുടെ പിതാവ് സിദ്ദീഖ് ഒളിവിലാണ്.

വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. വിവാഹിതയായ യുവതിയുമായി അടുപ്പം പുലര്‍ത്തിയിരുന്ന സിയാദ് വ്യാഴാഴ്ച രാത്രി ഇവരെ കാണാന്‍ വീട്ടിലെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് സിദ്ദിഖ്സിയാദിനെ കുത്തിയത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ സിയാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസും ഫോറന്‍സിക് സംഘവുമെത്തി സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം