Categories
Kozhikode

കോഴിക്കോട് നഗരം ഇനി മൂക്ക് പൊത്തേണ്ട;  മാവൂർറോഡ് ശ്മശാനം നവീകരിക്കുന്നു

 കോഴിക്കോട്: മനുഷ്യ ശരീരം കത്തിച്ചതിൻ്റെ രൂക്ഷഗന്ധം പേറി മൂക്ക് പൊത്തി എന്നും കഴിയേണ്ട ദുർഗതിക്ക് അറുതിയാകുന്നു.
ജീർണിച്ച പഴയരീതിയിലുള്ള ചൂളകൾ പൊളിച്ചുമാറ്റി ആധുനികരീതിയിൽ മൂന്ന് ഗ്യാസ് ചൂളകൾ സ്ഥാപിച്ച് മാവൂർറോഡ് ശ്മശാനം നവീകരിക്കാൻ തീരുമാനമായി.
3.03 കോടി രൂപ ചെലവ് വരുന്ന നവീകരണപ്രവൃത്തി തിങ്കളാഴ്ച ആരംഭിക്കും. ആറുമാസം കൊണ്ട് പണി പൂർത്തിയാവുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രനും എ. പ്രദീപ്കുമാർ എം.എൽ.എ.യും പത്രസമ്മേളനത്തിൽ പറഞ്ഞു.
നിലവിലുള്ള വൈദ്യുത ശ്മശാനം പ്രവർത്തിക്കും. ഇവിടെ ഒരു ചൂളയാണുള്ളത്. 5250 ചതുരശ്രയടി വിസ്‌തൃതിയുള്ള കെട്ടിടത്തിൽ മൂന്ന് ഗ്യാസ് ചൂളകൾ ഉണ്ടാവും.
ഓരോ ചൂളയോടും ചേർന്ന് പരമ്പരാഗത രീതിയിലുള്ള ശവസംസ്കാരക്രിയകൾ ചെയ്യാൻ സ്ഥലം ഉണ്ടാവും.
സംസ്കാരത്തിനുവേണ്ട സാധനങ്ങൾ വിൽക്കാൻ ഒരു സ്റ്റാൾ ഒരുക്കും. അനുശോചനയോഗം ചേരാൻ 1500 ചതുരശ്ര അടിയുള്ള ഹാൾ, സെക്യൂരിറ്റി കാബിൻ, ജനറേറ്റർ റൂം, ഗ്യാസ് സ്റ്റോർ, അഴുക്കുചാൽ, ചുറ്റുമതിൽ, പ്രവേശനകവാടം തുടങ്ങിയവ നിർമിക്കും.
എ. പ്രദീപ്കുമാർ എം.എൽ.എ.യുടെ ആസ്തിവികസനഫണ്ടിൽനിന്ന് 2.28 കോടി രൂപയും കോർപ്പറേഷന്റെ 75 ലക്ഷം രൂപയും ചേർന്നാണ് തുക കണ്ടെത്തുന്നത്.
ചകിരി ഉപയോഗിച്ച് മൃതദേഹം ദഹിപ്പിക്കുന്നത് പരിസരത്ത് കനത്ത പുകയും മലിനീകരണവും ദുർഗന്ധവും ഉണ്ടാക്കുന്നു.
ഇനി ഗ്യാസ് ഉപയോഗിച്ചുള്ള ചൂളയ്ക്ക് 100 അടി ഉയരത്തിൽ ചിമ്മിനി സ്ഥാപിക്കും. ചകിരി ഉപയോഗിച്ചുള്ള ശവസംസ്കാരത്തിനെക്കാൾ ചെലവ് കുറവായിരിക്കും ഗ്യാസ് ഉപയോഗിച്ചുള്ളതിനെന്ന് മേയർ വ്യക്തമാക്കി.
നൂറുവർഷത്തിലേറെ പഴക്കുള്ള ശ്മശാനത്തിൽ നിലവിൽ പഴയരീതിയിലുള്ള 14 ചൂളകളിൽ നാലെണ്ണം പുകക്കുഴലോടു കൂടിയുള്ളതാണ്.
ഇതിനുപുറമെ ഗ്യാസ് ചൂളയും ഒരു വൈദ്യുതച്ചൂളയും ഉണ്ട്. ജീർണിച്ച പഴയരീതിയിലുള്ള ചൂളകൾ പൊളിച്ചുമാറ്റി നിലവിലുള്ള തറ ഒരുമീറ്റർ ഉയർത്തിയാണ് നിർമാണം നടത്തുക.
പൊതുമരാമത്ത് വകുപ്പ് എൻജിനിയർ ശ്രീകുമാറാണ് ഡിസൈൻ ചെയ്തത്. ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമാണക്കരാർ എടുത്തത്.
Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

RELATED NEWS

English summary: The stench of burning human body puts an end to the ever-present evil of covering the nose

NEWS ROUND UP