കൊവിഡ് 19 : അട്ടപ്പാടിയില്‍ മരിച്ച യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ്

Loading...

ട്ടപ്പാടിയില്‍ കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഷോളയൂര്‍ വരകംപതി ഊരില്‍ യുവാവ് മരിച്ചത് കൊവിഡ് മൂലമല്ലെന്ന് ഡിഎംഒ കെപി റീത്ത അറിയിച്ചു. മരിച്ച യുവാവിന്റെ കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഡിഎംഒ അറിയിച്ചു.

കഴിഞ്ഞമാസം കോയമ്പത്തൂരിലുള്ള ബന്ധുവിന്റെ മരണത്തിന് പോയിവന്ന ശേഷം ഏപ്രില്‍ 29 മുതല്‍ വീട്ടില്‍ കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു യുവാവ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ മാസം ആറിന് വയറുവേദനയെ തുടര്‍ന്ന് കോട്ടത്തറ ഗവ ട്രൈബല്‍ ആശുപത്രിയില്‍ എത്തുകയും തുടര്‍ന്ന് ഏഴിന് പെരിന്തല്‍മണ്ണ ഇഎംഎസ്.

സഹകരണ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു അവിടെ നിന്ന് രോഗം മൂര്‍ചിച്ഛതോടെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്നതിനിടെ ഇന്ന് പുലര്‍ച്ചെ നാലിനാണ് യുവാവ് മരിച്ചത്. യുവാവിന്റെ എലിപ്പനി പരിശോധനാ ഫലം രണ്ട് ദിവസത്തിനകം ലഭിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം