കാസര്‍ഗോഡ്‌ കഴിഞ്ഞദിവസം മരിച്ച രണ്ടുപേരുടെ കൊവിഡ് പരിശോധനാ ഫലം പുറത്ത്

Loading...

കാസര്‍ഗോഡ്‌: കാസര്‍ഗോഡ് കഴിഞ്ഞദിവസം മരിച്ച രണ്ടുപേരുടെ കൊവിഡ് പരിശോധനാ ഫലം പുറത്ത് .

രണ്ടുപേരുടെയും ഫലം  പോസിറ്റീവെന്ന് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം.

ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ വിദഗ്ധ പരിശോധയിലാണ് സ്ഥിരീകരണം.

അടുക്കത്തുവയല്‍ സ്വദേശി ശശിധരന്‍, പടന്ന സ്വദേശി എന്‍ ബി റഹൂഫ് എന്നിവര്‍ക്കാണ് മരണശേഷം നടത്തിയ പരിശോധയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

പനി ബാധിച്ച് ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് അറുപത്തിരണ്ടുകാരനായ അടുക്കത്തുവയല്‍ സ്വദേശി ശശിധരന്‍ മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്.

തുടര്‍ന്നു നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഇതോടെ സ്രവം വിദഗ്ധ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയക്കുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് തൃക്കരിപ്പൂര്‍ പടന്ന സ്വദേശി എന്‍ ബി റഹൂഫ് മരിച്ചത്. 62 വയസായിരുന്നു.

ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്.

തുടര്‍ന്ന് നടത്തിയ സ്രവ പരിശോധയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം