കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി രാജിവച്ചേക്കും; ഇന്ന് മന്ത്രിസഭായോഗം

Loading...
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി രാജിവച്ചേക്കും. ഇന്നു രാവിലെ 11 മണിക്ക് മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടേക്കുമെന്നാണു സൂചന.

ഭൂരിപക്ഷം നഷ്ടപ്പെട്ട കുമാരസ്വാമി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു ബിജെപി എംഎല്‍എമാര്‍ ഇന്നലെ ഗവര്‍ണറെയും സ്പീക്കറെയും കണ്ടിരുന്നു.

വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെല്ലാം കഴിഞ്ഞ ദിവസം രാജി നല്‍കിയിരുന്നു. മുഖ്യമന്ത്രി മാത്രമാണ് ഇനി രാജി നല്‍കാനുള്ളത്. അതേസമയം, രണ്ട് എംഎല്‍എമാര്‍ കൂടി രാജിവച്ചതോടെ 225 അംഗ സഭയില്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യ സര്‍ക്കാരിന്റെ അംഗബലം 101 ആയി കുറ‍ഞ്ഞു. 107 പേരാണ് ബിജെപി പക്ഷത്തുള്ളത്.

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Loading...