കൊവിഡ് ബാധിച്ച് മരിച്ച ജോഷിയുടെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്ത്

Loading...

കൊവിഡ് ബാധിച്ച് മരിച്ച ജോഷിയുടെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്ത് . പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെയാണ് ആരോപണം. കൂടാതെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കൂടുതൽ പണം ചിലവായതായും കുടുംബം ആരോപിക്കുന്നു.

ഇന്നലെ പുലർച്ചെയാണ് കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുവല്ല ഇടിഞ്ഞില്ലം സ്വദേശി ജോഷി മരിച്ചത്.

11 ന് ദുബൈയിൽ നിന്നെത്തിയ ഇയാൾ 18 വരെ കൊവിഡ് കെയർ സെന്ററിലും 18 ന് രോഗം സ്ഥിരീകരിച്ചതോടെ പത്തനംതിട്ട ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാൽ ജനറൽ ആശുപത്രിയിൽ ജോഷിക്ക് വേണ്ട ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു.

ഇതിന് പുറമേ സർക്കാർ പ്രഖ്യാപനത്തിന് വിശുദ്ധമായി ചികിത്സയ്ക്ക് കൂടുതൽ പണം ചിലവഴിക്കേണ്ടി വന്നെന്നും ഇതേ കുറിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കുമടക്കം പരാതി നൽകിയിട്ടുണ്ടെന്നും കുടുംബം അറിയിച്ചു.

അതേസമയം കുടുംബത്തിൻറെ ആരോപണങ്ങൾ കോട്ടയം മെഡിക്കൽ കോളേജും പത്തനംതിട്ട ജനറൽ ആശുപത്രി അധികൃതരും നിഷേധിച്ചു.

കൊവിഡ് ചികിത്സാ മാർഗ്ഗ നിർദേശങ്ങൾ പ്രകാരമുള്ള ചികിത്സ ജോഷിക്ക് നൽകിയിട്ടുണ്ടെന്നും ആരോഗ്യനില മോശമായ സാഹചര്യം പരിഗണിച്ചാണ് മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റിയതെന്നും ഡപ്യൂട്ടി ഡിഎം.ഒ ഡോ. നന്ദിനിയും ആശുപത്രി ആർ.എം ഒ ഡോ ആശിഷ് മോഹനും അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം