ഞാന്‍ പറഞ്ഞതാണ് അവളോട് അവനുമായുള്ള ചങ്ങാത്തം വേണ്ടായെന്ന്; ജിഷയുടെ അമ്മയുടെ വാക്കുകള്‍

Loading...

jisha motherകൊച്ചി: ജിഷയുടെ കൊലപാതകിയെ കുറിച്ച് പലതരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രതിയെ കുറിച്ച് ജിഷയുടെ അമ്മയ്ക്ക് അറിയാമെന്നാണ് അവരുടെ ചില വാക്കുകളില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്. കൊലപാതകത്തിനു ശേഷം അവശയായ അമ്മ രാജേശ്വരിയെ ആശുപത്രിയില്‍ കൊണ്ടുപോകുംവഴി അവനാണ് അത് ചെയ്തത്, ഞാന്‍ പറഞ്ഞതാണ് അവളോട് അവനുമായുള്ള ചങ്ങാത്തം വേണ്ടായെന്ന്’ വിലപിച്ചിരുന്നതായി നേരത്തെ സാക്ഷിമൊഴിയുണ്ടായതാണ്. ഇതില്‍ നിന്നെല്ലാം കൊലയാളിയെക്കുറിച്ചുള്ള സൂചനകള്‍ ഏറെയും ഉണ്ടായിരുന്നത് അമ്മ രാജേശ്വരിക്കാണ്. ഇവര്‍ നേരത്തെ മനസ് തുറന്നിരുന്നെങ്കില്‍ അന്വേഷണത്തിന് എത്രയോ മുന്‍പേ തുമ്പുണ്ടായിരുന്നേനെ. താന്‍ തല്ലിയിട്ടില്ലെന്ന് രാജേശ്വരി വ്യക്തമാക്കുമ്പോഴും പ്രതിയെ തല്ലിയ സ്ത്രീയാരാണെന്ന് കണ്ടെത്തേണ്ടിവരും പോലീസിന്. അമീറുളിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായിട്ട് രാജേശ്വരിയെ കൂടുതല്‍ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം ഒരുങ്ങുന്നത്

കൊലനടന്ന ആദ്യദിവസങ്ങളില്‍ തന്നെ മകളുടെ ഭാവിയെക്കുറിച്ചുള്ള ചിന്തകള്‍ അമ്മ തുറന്നു പറഞ്ഞിരുന്നു. മൂത്തമകള്‍ പ്രണയിച്ച് വിവാഹം കഴിക്കുകയും ഒരു കുട്ടിയായപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിക്കുകയും ചെയ്ത പൊള്ളുന്ന അനുഭവം രാജേശ്വരിക്ക് മുന്നിലുണ്ടായിരുന്നു. ഇളയമകള്‍ ഇത്തരത്തിലുള്ള ചതിയില്‍പ്പെടരുതെന്ന കരുതലും അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പെന്‍ കാമറയടക്കം വാങ്ങി നല്‍കി മകള്‍ക്ക് കാവലിരിക്കുകയായിരുന്നു അമ്മ.

Loading...