ജിയോയുടെ 149 രൂപയ്ക്ക് റിച്ചാര്‍ജ് ചെയ്യുമ്പോള്‍ ഗൂഗിള്‍ പേ വഴിയാണ് പണം കൈമാറുന്നതെങ്കിൽ റീചാര്‍ജ് ചെയ്യുന്ന തുക പൂർണമായും തിരിച്ചു നൽകും.

Loading...

ജിയോയും സേർച്ച് എൻജിൻ സർവീസ് ഗൂഗിളിന്റെ ഗൂഗിൾ പേയും ചേർന്ന് വൻ ഓഫർ നൽകുന്നു. മൈ ജിയോ ആപ് വഴി ജിയോയുടെ 149 രൂപയ്ക്ക് റിച്ചാര്‍ജ് ചെയ്യുമ്പോള്‍ ഗൂഗിള്‍ പേ വഴിയാണ് പണം കൈമാറുന്നതെങ്കിൽ റീചാര്‍ജ് ചെയ്യുന്ന തുക പൂർണമായും തിരിച്ചു നൽകും.

ജിയോയുടെ 149 രൂപ പ്ലാനിൽ 48 ജിബി 4ജി ഡേറ്റയാണ് ലഭിക്കുക. ജിയോയുടെ എല്ലാ വരിക്കാർക്കും 149 പ്ലാനിന്റെ ഇളവ് ലഭിക്കുമെന്നാണ് ഗൂഗിൾ പേ പറയുന്നത്. മൈ ജിയോ വഴി റീചാർജ് ചെയ്യുമ്പോൾ പേയ്‌മെന്റ് ഓപ്ഷന്‍ ഗൂഗിള്‍ പേ യുപിഐ ഉപയോഗിക്കുക. ഉടൻ തന്നെ 149 രൂപ ക്യാഷ്ബാക്ക് ലഭിക്കും.

149 രൂപയുടെ ഓഫര്‍ ജിയോയുടെ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കണക്ഷനുള്ളവര്‍ക്ക് മാത്രമാണ് ലഭിക്കുക. യുപിഐ പേമെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനായാണ് ജിയോ 149 രൂപയുടെ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നതെന്നാണ് ഗൂഗിളിന്റെ വാദം.

149 രൂപയുടെ ഫ്ലാറ്റ് ക്യാഷ്ബാക്ക് ലഭിക്കുന്നതിന്, ഉപയോക്താക്കൾ ഗൂഗിൾ പേ യുപിഐ ആപ്ലിക്കേഷൻ ഉപയോഗിച്ച് മൈ ജിയോയിൽ കുറഞ്ഞത് 149 രൂപയോ അതിൽ കൂടുതലോ പണമടയ്ക്കേണ്ടതാണ് (പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് കണക്ഷനുകൾക്ക് സാധുതയുള്ളത്).

പുതിയ ഉപയോക്താക്കൾ ‘ജിയോ’ എന്ന റഫറൽ കോഡ് ഉപയോഗിച്ച് ഗൂഗിൾ പേ ആപ്ലിക്കേഷൻ ഡൗൺലോഡു ചെയ്‌ത് സൈൻ അപ്പ് ചെയ്യേണ്ടതുണ്ട്. സൈൻ അപ്പ് ചെയ്ത ശേഷം മൈ ജിയോ അപ്ലിക്കേഷൻ സന്ദർശിച്ച് നിങ്ങൾ റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന ജിയോ നമ്പർ തിരഞ്ഞെടുക്കുക. സൗജന്യ കോളുകളും എസ്എംഎസുകളും 28 ദിവസത്തേക്ക് ലഭിക്കുന്ന, മൊത്തം 42 ജിബി 4ജി എൽടിഇ ഡേറ്റ വാഗ്ദാനം ചെയ്യുന്ന 149 രൂപ പ്ലാൻ തിരഞ്ഞെടുക്കുക. തുടർന്ന് ഗൂഗിൾ പേ വഴി ഒരു പേയ്‌മെന്റ് നടത്തി ഇടപാടുകൾ പൂർത്തിയാക്കുക. കുറച്ച് സമയത്തിന് ശേഷം ഗൂഗിൾ പേ ഉപയോക്താവിന്റെ അക്കൗണ്ടിൽ 149 രൂപ ലഭിക്കും

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം