Categories
Cinema

കരിന്തണ്ടനിലൂടെ പറയുന്നത് ആദിവാസി വിഭാഗത്തിന്റെ പുരോഗമനത്തിന്റെ കഥ; എന്റെ മനസ്സിൽ സിനിമ മാത്രമേയുള്ളൂ…മനസ്സ് തുറന്ന് സംവിധായിക ലീല സന്തോഷ്._

ആദിവാസി വിഭാഗത്തിന്‍റെ വീരനായകനായ കരിന്തണ്ടനെ കുറിച്ച് സിനിമ ഒരുങ്ങുമ്പോൾ അതിന്‍റെ അഭിമാനത്തിലാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ സംവിധായിക ലീല സന്തോഷ്.ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടു.വയനാട് നടവയൽ സ്വദേശിയായ ലീലയുടെ സിനിമ നിർമ്മിക്കുന്നത് കലക്ടീവ് ഫേസ് വൺ ആണ്.താമരശ്ശേരി ചുരം വഴിയൊരുക്കിയ വിദഗ്ധനും ആദിവാസി മൂപ്പനുമാണ് കരിന്തണ്ടൻ.വിനായകൻ ആണ് കരിന്തണ്ടനായി അഭിനയിക്കുന്നത്.സിനിമയെ കുറിച്ച് സംവിധായിക ലീല സന്തോഷ് ട്രൂവിഷൻ ന്യൂസ്.കോം എക്സിക്യുട്ടീവ് എഡിറ്റർ ഷിജിത്ത് വായന്നൂരുമായി സംസാരിക്കുന്നു

‘കരിന്തണ്ടൻ ‘എന്ന സിനിമയെ കുറിച് ആലോചിച്ച് തുടങ്ങിയത് എങ്ങനെയാണ്….?

  • ലീല: വയനാട്ടിലെ ആദിവാസി സമൂഹത്തിലെ എല്ലാവരും അറിയുന്ന സ്റ്റോറിയാണ് കരിന്തണ്ടന്‍റെ ജീവിതം.പണിയ സമുദായത്തിൽ പെട്ട ആളാണ്.മുത്തശ്ശിമാരൊക്കെ കഥ പറഞ്ഞു തരുമ്പോഴെല്ലാം അത് കേട്ട് കേട്ട് ശീലമായി.അതുകൊണ്ട് തന്നെ അധികം റിസർച്ച് ചെയ്യേണ്ടി വന്നില്ല.എങ്കിലും മുതിർന്ന ആളുകളോടൊക്കെ സംസാരിച്ചിരുന്നു.കെ ജെ ബേബി സാറിന്‍റെ കനവിലാണ് ഞാൻ പഠിച്ചത്.അദ്ദേഹവും ഈ സ്റ്റോറി നമുക്ക് പറഞ്ഞു തന്നിരുന്നു.കനവിന്റെ ചരിത്ര പഠനങ്ങളുടെ തുടക്കം തന്നെ ഗ്രാമങ്ങളെ കുറിച്ച് പഠിച്ചുകൊണ്ടായിരുന്നു . സ്ക്രിപ്റ്റ് ചെയ്യുന്ന സമയത്ത് അത് വലിയ ഗുണം ചെയ്തു.

കഥ കേട്ടപ്പോൾ വിനായകൻ എന്ത് പറഞ്ഞു,പ്രതികരണം ഏത് വിധമായിരുന്നു ?

  • കലക്ടീവ് ഫേസ്ന്‍റെ സഹായത്തോടെയാണ് വിനായകനടുത്ത് കഥ പറയാൻ പോകുന്നത്.അതുകൊണ്ട് തന്നെ അധികം ബുദ്ധിമുട്ട് ഉണ്ടായില്ല.വിനായകൻ ചേട്ടൻ accepted ആയി.ഈ സ്റ്റോറി നല്ലൊരു രീതിയിൽ നമുക്ക് ചെയ്യാം എന്ന് പറഞ്ഞു.തടസ്സമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

മുഴുവൻ കഥയും അപ്പോൾ പറഞ്ഞോ ?

  • ഇല്ല .ആദ്യം തിരക്കായിരുന്നു.മറ്റൊരു ഷൂട്ടിന്‍റെ തിരക്കിലായിരുന്നു.പിന്നീട് സ്ക്രിപ്റ്റ് കൊടുത്തു. അദ്ദേഹം വായിച്ച് നല്ല അഭിപ്രായം പറഞ്ഞു.

വിനായകനെ കൂടാതെ ആരൊക്കെയുണ്ടാവും ?

  • ഓഡിഷൻ നിശ്ചയിച്ചിട്ടുണ്ട്.മറ്റ് ആക്ടർസിനെ നോക്കണം.സാങ്കേതിക കാര്യങ്ങൾ നോക്കാനുണ്ട്.അങ്ങനെ കുറച്ച് വർക്കുകൾ ഇനിയുമുണ്ട് കൂടുതൽ പറയാൻ ആയിട്ടില്ല.

ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടു.വിനായകന്‍റെ മേക്ക് ഓവർ ഗാഭീരമാണെന്നു തോന്നി.എന്തായിരുന്നു പ്രതികരണം

  • ഒരുപാട് പേര് വിളിച്ചു.മാധ്യമ രംഗത്ത് നിന്നും സിനിമാ രംഗത്ത് നിന്നും ഒട്ടേറെ അഭിനന്ദനം ലഭിച്ചു.

അടുത്ത കാലത്ത് മലയാള സിനിമ രംഗം ചില വിവാദങ്ങളിൽ ഒക്കെ പെട്ട് കിടക്കുന്ന അവസ്ഥയുണ്ട്.ഗീതു മോഹൻദാസ് ഉൾപ്പടെയുള്ളവർ ശക്തമായ നിലപാടുമായി മുന്നോട്ട് വന്നവരാണ്.അക്കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നോ ?

  • ഇതുവരെ അതേകുറിച്ചൊന്നും ചിന്തിച്ചിട്ടില്ല.സിനിമ എന്നാൽ ജനങ്ങളുടെ കലയാണ്.ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ മാത്രമല്ല.കല എന്നത് ആർക്കും സ്വന്തമായി താല്പര്യം ഉണ്ടെങ്കിൽ ചെയ്യാം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
  • ആദ്യം ഡോക്യുമെന്‍റെറി ചെയ്തു.പിന്നീട് സംവിധാന സഹായി ആയി.ഇപ്പോൾ വലിയ ബാനറിൽ സിനിമ ചെയ്യാനൊരുങ്ങുന്നു.സിനിമയിൽ തന്നെ നിൽക്കണം എന്ന് തോന്നുന്നത് എന്തുകൊണ്ടാണ് ?
  • കനവിൽ നിന്നാണ് ആ ബോധവും പ്രാഥമിക പഠനങ്ങളും ഉണ്ടാവുന്നത്.അന്നുമുതൽ ഉള്ള ആഗ്രഹമാണ് സിനിമ.ട്രൈബ്സിനെ കുറിച്ചൊക്കെ പലതും പറയുന്നത് സത്യമല്ല എന്ന് തോന്നാറുണ്ട്.നമ്മൾ വിചാരിക്കാത്ത നിലയിലുള്ള വേണ്ടാത്ത പലതും കാണാറുണ്ട്.ട്രൈബസ് ഭയങ്കര കഷ്ടപ്പാട് മാത്രം അനുഭവിച്ചു നിൽക്കുന്നവരാണ് എന്നാണ് പൊതുവെ അറിയുന്നത്.അത് മാത്രമല്ല വളരെ പോസിറ്റീവ് ആയും അവർ ജീവിക്കുന്നുണ്ട്.ഒരുപാട് വളർന്നിട്ടുള്ള സാഹചര്യം ഉണ്ട്.പുരോഗതി നേടിയ വിഭാഗങ്ങൾ തന്നെ ഇവിടെയുണ്ട്.അതൊന്നും ആരും ഇതുവരെ കൊണ്ടുവന്നിട്ടില്ല.മികച്ചൊരു സംസ്കാരം ഇവിടെയുണ്ട് എന്നാൽ ദൈന്യത മാത്രമാണ് പലരും കാണിക്കുന്നത്.അതിനൊരു മാറ്റം ആണ് ഞങ്ങളെ പോലുള്ളവർ പ്രതീക്ഷിക്കുന്നത്.

ദളിത് പ്രശ്നങ്ങളിലെ ഇടപെടലുകളും പ്രക്ഷോഭങ്ങളും ഒക്കെ ശ്രദ്ധിക്കാറുണ്ടോ

  • എന്‍റെ സൗഹൃദങ്ങളിൽ കുറെ പേര് ആക്ടിവിസ്റ്റുകൾ ആണ്.പക്ഷെ ഏതെങ്കിലും ഒന്നിന്റെ ഭാഗമായി ഞാൻ നിന്നിട്ടില്ല.സത്യമായി തോന്നുന്നത് സ്വീകരിക്കുന്നു.ഒരു സംഘടനയുടെ ഭാഗമായിട്ടൊന്നും നിൽക്കാൻ പറ്റില്ല.ഇപ്പോൾ എന്റെ മനസ്സിൽ സിനിമ മാത്രമാണ്.
Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

RELATED NEWS

NEWS ROUND UP