അപകടം മണത്ത് ടീം ഇന്ത്യ ബുവിയേയും ബുoറയേയും തിരിച്ചുവിളിച്ചു

Aswin avala

Loading...

മുoബൈ: ഇന്ത്യ വെസ്റ്റൻഡീസ് ഏക ദിന പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്കുള്ള ടീമിലേക്ക് മുഖ്യ പേസർ മാരായ ജസ്പ്രീത് ബുംറയേയും ബുവനേശ്വർ കുമാറിനേയും തിരിച്ച് വിളിച്ചു.ഏഷ്യ കപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന ഇരുവർക്കും വരാനിരിക്കുന്ന ഓസ്ട്രേലിയൻ പര്യടനം മുന്നിൽ കണ്ട് വിശ്രമo അനുവദിച്ചിരുന്നു.

എന്നാൽ മുന്നൂറിലേറെ റൺസ് നേടിയിട്ടും രണ്ടാം ഏക ദിനം സമനിലയിൽ ആയതും വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഒഴികയുള്ള ബാറ്റ്സ്മാൻമാർ ആരും നിലവാരത്തിനൊത്ത് ഉയരുകയും ചെയ്യാത്ത സാഹചര്യത്തിൽ രണ്ടാം നിര ബൗളർമാരെ കൊണ്ട് പരമ്പര ജയിക്കാൻ കഴിയില്ലെന്നതും ഇവരെ തിരിച്ചുവിളിക്കുന്നതിൽ നിർണ്ണായകമായി.

എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിൽ കൂടുതൽ തല്ല് വാങ്ങിക്കുകയും രണ്ടാം മത്സരത്തിലെ അവസാന ഓവറിൽ 14 റൺസ് വഴങ്ങി സമനിലയ്ക്ക് കാരണക്കാരനുമായ ഉമേഷ് യാദവിനെ നില നിർത്തുകയും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ച മുഹമ്മദ് ഷമിയെ പുറത്തിരുത്തുകയും ചെയ്യിതത് ശരിയായില്ല എന്ന അഭിപ്രായവുമായി ആരാധകർ ബി സി സി ഐ ക്കെതിരെ രംഗത്ത് വരുന്നുണ്ട്.പരമ്പരയിലെ മൂന്നാം മത്സരം നാളെ നടക്കും പൂനയിൽ നടക്കും 15 അംഗ ടീമിൽ മറ്റു മാറ്റങ്ങളൊന്നുമില്ല

Loading...