കോഴിക്കോട്: ജില്ലയില്‍ ഇന്ന് 466 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാൾക്കുമാണ് പോസിറ്റീവായത്.9 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 455 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5729 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 475 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ – 1
അത്തോളി – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 1
ചേമഞ്ചേരി – 1
ഉറവിടം വ്യക്തമല്ലാത്തവർ – 9
കാവിലുംപാറ – 3
ചോറോട് – 1
കുന്ദമംഗലം – 1
മൂടാടി – 1
ഒളവണ്ണ – 1
ഓമശ്ശേരി – 1
തൂണേരി – 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പ്പറേഷന് – 128
( മാവൂര്‍ റോഡ്, അരക്കിണര്‍, എരഞ്ഞിക്കല്‍, പാളയം, പുതിയങ്ങാടി, മെഡിക്കല്‍ കോളേജ്, ബേപ്പൂര്‍, വെസ്റ്റ്ഹില്‍, മാങ്കാവ്, മായനാട്, ചേവായൂര്‍, പുതിയറ, കല്ലായി, മലാപ്പറമ്പ്, ചേവരമ്പലം, തിരുവണ്ണൂര്‍, സിവില്‍ സ്റ്റേഷന്, വേങ്ങേരി, തൊണ്ടയാട്, ചെലവൂര്‍, പുതിയകടവ്, നടക്കാവ്, കരുവിശ്ശേരി, അത്താണിക്കല്‍, നെല്ലിക്കോട്, കുതിരവട്ടം, കുണ്ടുപറമ്പ്, കാരപ്പറമ്പ്, കോട്ടൂളി, പാവങ്ങാട്, കിണാശ്ശേരി, തോട്ടുമ്മാരം, കുണ്ടുങ്ങല്‍, ചാലപ്പുറം, കൊളത്തറ, ചെറുവണ്ണൂര്‍, മൂഴിക്കല്‍, മേരിക്കുന്ന്, എലത്തൂര്‍, വൈ. എം. സി. എ. ക്രോസ് റോഡ്)
കൊയിലാണ്ടി – 19
തിരുവളളൂര്‍ – 15
തിക്കോടി – 14
അരിക്കുളം – 13
വടകര – 13
കക്കോടി – 12
തിരുവമ്പാടി – 12
അത്തോളി – 11
കാവിലുംപാറ – 11
ബാലുശ്ശേരി – 10
ഒളവണ്ണ – 10
മൂടാടി – 9
ചേളന്നൂര്‍ – 9
ഫറോക്ക് – 8
നടുവണ്ണൂര്‍ – 8
പയ്യോളി – 8
ചേമഞ്ചേരി – 7
ഓമശ്ശേരി – 7
ചക്കിട്ടപ്പാറ – 6
മുക്കം – 6
നാദാപുരം – 6
ഏറാമല – 5
പെരുവയല്‍ – 5
രാമനാട്ടുകര – 5
വളയം – 5
വില്യാപ്പളളി – 5
• കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 6
കോഴിക്കോട് കോര്പ്പറേഷന് – 3 ( ആരോഗ്യപ്രവര്‍ത്തകര്‍)
മേപ്പയ്യൂര്‍ – 1 ( ആരോഗ്യപ്രവര്ത്തകന്)
മൂടാടി – 1 ( ആരാഗ്യപ്രവര്ത്തക)
തിരുവളളൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 7735
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 266
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 99
News from our Regional Network
English summary: In Kozhikode district 466 people were cured of Kovid disease and 475 people were cured