Categories
TRAVEL

ചരിത്രം ഉറങ്ങുന്ന കടല്‍ത്തീരം- കാപ്പാട്

കോഴിക്കോട് ജില്ലയുടെ ചരിത്ര കഥകളില്‍ ഏറെ പങ്കുവഹിച്ച ഇടമാണ് കാപ്പാട് ബീച്ച്. ചരിത്രം ഉറങ്ങുന്ന കടല്‍ത്തീരം.

പ്രാദേശികമായി കാപ്പാട് ബീച്ചിനെ കപ്പക്കടവെന്നാണ് വിളിച്ചു പോരുന്നത്.പോര്‍ച്ചു‌ഗീസ് നാവികനായ വാസ് കോഡ ഗാമ കപ്പലിറങ്ങിയത് ഇവിടെയാണ്. 1498 മേയ് 27ന് 170 ആളുകളുമായിട്ടാണ് ഗാമ ഇവിടെ കപ്പലിറങ്ങിയത്.

വാസ്കോഡ ഗാമയാണ് കോഴിക്കോട്ടിലേക്കുള്ള സമുദ്രമാര്‍ഗം കണ്ടെത്തിയ ആദ്യ യൂറോപ്യന്‍ നാവികന്‍.

കടലിലേക്ക് തള്ളിനില്‍ക്കുന്ന പാറക്കൂട്ടം കാപ്പാടിന് അനുപമായ മനോഹാരിത നല്‍കുന്നു. ഇവിടെ പാറക്കുമുകളില്‍ ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. ഈ ക്ഷേത്രത്തിന് ഏകദേശം 800 വര്‍ഷത്തിലധികം പഴക്കമുണ്ട്.

കോഴിക്കോട് നഗരത്തിന്റെ തിരക്കിൽ നിന്നൊഴിഞ്ഞ് സ്ഥിതിചെയ്യുന്ന കാപ്പാട് ബീച്ച് സംസ്ഥാനത്തെ വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ്.

ആയുര്‍വേദ ചികിത്സയ്ക്കും മറ്റും പേരുകേട്ട കാപ്പാട് നിരവധി സന്ദര്‍ശകര്‍ എത്തിച്ചേരുന്നു. വേനല്‍ക്കാലത്തെ അവധി ദിവസങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണ് നിരവധി കാഴ്ചകളും റിസോര്‍ട്ടുകളും നിറഞ്ഞ കാപ്പാട് ബീച്ച്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Kappad Beach is one of the fascinadoras destinations in the map of Kozhikode district. History sleeping beach.

Kappad Beach is locally known as Kappakkada. This is where the Portuguese sailor Vasco da Gama landed. Gamma landed here on May 27, 1498 with 170 people on board.