കസ്റ്റഡി അപേക്ഷ പരിഗണിക്കവേ, കസ്റ്റംസിനെ രൂക്ഷമായി വിമർശിച്ച് അഡീഷണൽ സിജെഎം കോടതി.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കവേയാണ് അപേക്ഷ നൽകിയ കസ്റ്റംസിനെ രൂക്ഷമായി വിമർശിച്ച് അഡീഷണൽ സിജെഎം കോടതി.
കുറ്റം എന്തെന്ന് പോലും പറയാത്ത കസ്റ്റഡി അപേക്ഷയിൽ ശിവശങ്കറിനെ ‘മാധവൻ നായരുടെ മകൻ ശിവശങ്കർ’ എന്ന് മാത്രമാണ് പരാമർശിച്ചിരിക്കുന്നത്.
ശിവശങ്കറിനെ പേടിയാണോ എന്നും, പ്രതി വഹിച്ചിരുന്ന ഉന്നതമായ പദവികളെന്ത് എന്ന് അറിയാഞ്ഞിട്ടാണോ എഴുതാത്തതെന്നും കോടതി ചോദിച്ചു.
ശിവശങ്കറിനെ കോടതി അഞ്ച് ദിവസത്തെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. കോടതി രൂക്ഷപരാമർശങ്ങൾ നടത്തുമ്പോൾ എം ശിവശങ്കറും വീഡിയോ കോൺഫറൻസിംഗ് വഴി കോടതിയിൽ ഹാജരായിരുന്നു.
News from our Regional Network
English summary: Harsh criticism of customs; Shivshankar was released from custody