നാലുപേരുടെയും കൈ ഒടിഞ്ഞതിനാല്‍ പരീക്ഷ എഴുതാനാവില്ല; തിരഞ്ഞത് ഗൂഗിളില്‍

Loading...

തൃശൂര്‍: പരീക്ഷ എഴുതാതിരിക്കാന്‍ കൈയൊടിക്കുന്നത് പുതുമയുള്ള സംഭവമല്ല. എന്നാല്‍ ഒരേ ക്ലാസിലെ ഉറ്റ സുഹൃത്തുക്കളായ നാലുപേരുടെ കൈയൊടിഞ്ഞാലോ? തൃശൂരിലാണ് സംഭവം. ഒരേ ക്ലാസിലെ അടുത്ത സുഹ‍ൃത്തുക്കളായ 4 വിദ്യാര്‍ഥികള്‍ക്കു വ്യത്യസ്ത സംഭവങ്ങളിലായി ‘കയ്യൊടിഞ്ഞത്’ ഒരേ ദിവസം. പരീക്ഷ എഴുതുന്നത് ഒഴിവാക്കാന്‍ ഇവര്‍ സംഘം ചേര്‍ന്നു തിരഞ്ഞെടുത്ത വഴിയാണിതെന്ന് പിന്നാലെ അധ്യാപകര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

വ്യത്യസ്ത സംഭവങ്ങളിലായി കൈയൊടിഞ്ഞുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ബൈക്കില്‍ നിന്നു വീണു, ബസില്‍ കയറുമ്ബോള്‍ പിടിവിട്ടു, കളിക്കുമ്ബോള്‍ മറിഞ്ഞു വീണു, എന്നിങ്ങനെ പോകുന്നു കാരണങ്ങള്‍. ഏതായാലും കൈയൊടിഞ്ഞു പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ് ഇവര്‍. ഗൂഗിളില്‍ തിരഞ്ഞാണ് കൈയൊടിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തിയതെന്നും ഇവര്‍ അധ്യാപകരോട് സമ്മതിച്ചു.

വ്യത്യസ്ത സംഭവങ്ങളായതുകൊണ്ടുതന്നെ രക്ഷിതാക്കള്‍ ഇത് വിശ്വസിച്ചു. എന്നാല്‍ സ്കൂള്‍ അധികൃതര്‍ ബന്ധപ്പെട്ടതോടെയാണ് സംഗതി പുറത്തായത്. കുട്ടികളെ കൗണ്‍സലിങ്ങിനു വിധേയരാക്കാനാണ് സ്കൂള്‍ അധികൃതരുടെ തീരുമാനം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം