കൊറോണയ്ക്ക് പിന്നാലെ എച്ച്‌ 5 എന്‍ 1;ഭീതിയോടെ ചൈന

Loading...

ബീജിങ്: കൊറോണ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ പുറത്തിറങ്ങാന്‍ പേടിക്കുകയാണ് ജനങ്ങള്‍. ഭീതിപ്പെടുത്തുന്ന കൊറോണ ഇതുവരെ നിരവധി ജീവനുകളാണ് എടുത്തത്. ഇതോടെ ജനം തീരെ പുറത്തിറങ്ങുന്നില്ല. വഴിയോരത്ത് ആരെങ്കിലും കുഴഞ്ഞു വീണാല്‍ മുഖംതിരിച്ച്‌ നടക്കാന്‍ മാത്രമെ ഇവിടുത്തെ ജനങ്ങള്‍ക്കാവുകയൊള്ളൂ.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കാരണം പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഇപ്പോള്‍ കൊറോണയ്ക്ക് പിന്നാലെ എച്ച്‌ 5 എന്‍ 1 ആണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയിലെ തെക്കന്‍ പ്രവിശ്യയായ ഹുനാനിലെ ഷായാങില്‍ ആണ് എച്ച്‌ 5 എന്‍ 1 റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യം ചൈനീസ് കൃഷി, ഗ്രാമകാര്യ മന്ത്രാലയം ആണ് അറിയിച്ചത്.

നഗരത്തിലെ ഒരു ഫാമിലാണ് എച്ച്‌ 5 എന്‍1 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ‘7,850 കോഴികളുള്ള ഒരു ഫാമിലാണ് കേസ് നടന്നത്, അതില്‍ 4,500 കോഴികള്‍ പക്ഷിപ്പനി ബാധിച്ച്‌ ചത്തു.’ മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ മനുഷ്യരിലേക്ക് വൈറസ് പടര്‍ന്നിട്ടില്ല എന്നതാണ് ഏക ആശ്വാസം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം