കൊച്ചി : സംസ്ഥാനത്ത് സ്വർണവില കൂടി. പവന് 60 രൂപകൂടി 37,120 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 20 രൂപ വർധിച്ച് 4640 രൂപയുമായി.

ഇന്നലെ പവന് 36,960 രൂപയായിരുന്നു വില. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തുന്നത്.
അതേസമയം, ആഗോള വിലയിൽ സ്ഥിരത കൈവരിച്ചിട്ടുണ്ട്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,864.36 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.35ശതമാനം ഉയർന്ന് 49,770 രൂപയിലുമെത്തി.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
English summary: Gold prices rise in the state. Sovereign rose by Rs 60 to Rs 37,120. With this, it increased by Rs 20 per gram to Rs 4,640.