പെണ്‍കുട്ടികള്‍ക്ക് നേരെ കൂട്ട ലൈംഗികാതിക്രമം

Loading...

വിയറ്റ്നാം: വിയറ്റ്നാമിലെ വാട്ടര്‍  പാര്‍ക്കില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ  ലൈംഗികാതിക്രമം. വിനോദ സഞ്ചാരത്തിന് പേരുകേട്ട വിയറ്റ്നാമിലെ വാട്ടര്‍ പാര്‍ക്കിലാണ് പെണ്‍കുട്ടികള്‍ ക്രൂരമായി അധിക്ഷേപിക്കപ്പെടുന്നത്. യുവാക്കള്‍ കൂടുതലായെത്തുന്ന നീന്തല്‍ക്കുളത്തില്‍ കൂട്ട ആക്രമണമാണ് പെണ്‍കുട്ടികള്‍ നേരിടുന്നത്.

വിയറ്റ്നാമിലെ  പ്രശസ്ത വാട്ടര്‍  പാര്‍ക്കായ ഹൊ തായ് പാര്‍ക്കിന്‍റെ വിപണന തന്ത്രങ്ങളുടെ ഭാഗമായി രാവിലെ എട്ടുമണി മുതല്‍ പത്ത് വരെ ഓപ്പണ്‍ സീസണ്‍ ട്രീറ്റ് എന്ന പേരില്‍ സാധാരണ ജനങ്ങള്‍ക്ക് സൗജന്യമായി പ്രവേശനാനുമതി നല്‍കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. നീന്തല്‍ കുളത്തിലേക്ക് കൂട്ടമായി എത്തുന്ന യുവാക്കള്‍ അവിടെയുള്ള പെണ്‍കുട്ടികളോട് മൃഗീയമായാണ് പെരുമാറുന്നത്. വെള്ളത്തിനടിയിലേക്ക് പെണ്‍കുട്ടികളെ വലിച്ചുകൊണ്ട് പോകുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് പരാതി. സ്വിം സ്യൂട്ട് ധരിക്കുന്ന പെണ്‍കുട്ടികളെ യുവാക്കള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയും വസ്ത്രാക്ഷേപം നടത്തുകയും ചെയ്യുന്നത് ഇവിടെ പതിവാകുകയാണ്.

ആക്രമിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ നിരവധി തവണ പരാതി നല്‍കിയിട്ടും പാര്‍ക്ക് മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്ന് യാതൊരു പരിഹാര നടപടിയും ഉണ്ടായിട്ടില്ല. പാര്‍ക്കിന് ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ ആളുകളാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. അനിയന്ത്രിതമായി ആളുകള്‍ പ്രവേശിക്കുന്നത് തടയാനുള്ള നടപടികളും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. ഒരു ഇംഗ്ലീഷ് മാധ്യമമാണ് വാട്ടര്‍ പാര്‍ക്കിലെ ലൈംഗികാതിക്രമം പുറത്തുകൊണ്ടുവന്നത്.

 

ഈ ചുട്ടുപൊള്ളുന്ന മീനച്ചൂടിൽ തിരഞ്ഞെടുപ്പ് പ്രചാരണവും ചൂടേറിയ താവുന്നു. അതിനായ് തമിഴ്നാട്ടിൽ കൊയാസ്………വീഡിയോ കാണാം 

Loading...