Categories
crime

യുവതിയെ ക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച അഞ്ച് പേര്‍ അറസ്റ്റില്‍.

യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും ആ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്ത അഞ്ച് പേര്‍ അറസ്റ്റില്‍.

സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോ അസം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പൊലീസ് കേസെടുത്തത്.

വീഡിയോയിലെ വ്യക്തികളെ തിരിച്ചറിയാന്‍ സഹായം ആവശ്യപ്പെട്ടുള്ള അസം പൊലീസ് ട്വീറ്റും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് വീഡിയോയിലെ അഞ്ച് പേരെ കര്‍ണാടകയിലെ ബെംഗളുരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. യുവതിയെ പീഡിപ്പിച്ചരുടെ കൂടെയുള്ള മറ്റൊരു വനിതയെ അടക്കമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

സാമ്പത്തിക ഇടപാടിനേച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് യുവതി ക്രൂരമായ പീഡനത്തിന് ഇരയായത്.

ബംഗ്ലാദേശില്‍ നിന്നുള്ളവരാണ് പീഡനത്തിനിരയായ യുവതിയും അക്രമികളുമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വിശദമായതെന്ന് ബെംഗളുരുവിലെ രാമമൂര്‍ത്തി നഗര്‍ പൊലീസ് വിശദമാക്കി.

ബലാത്സംഗത്തിനും അക്രമത്തിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മനുഷ്യക്കടത്തിന്‍റെ ഭാഗമായി എത്തിയതാണ് പീഡനത്തിനിരയായ യുവതിയെന്നാണ് പൊലീസ് നിഗമനം.

യുവതിയെ ശാരീരികമായി അക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Five people have been arrested for brutally torturing a young woman and sharing the video on social media.

NEWS ROUND UP