ഫേസ്ബുക്കിന് പണികൊടുത്ത് ഫേഷ്യൽ റെക്കഗ്നിഷൻ . ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഫോട്ടോ ഫേസ് ടാഗിങിനും മറ്റ് ബയോമെട്രിക് വിവരങ്ങളും ഉപയോഗിച്ചതിന് 65 കോടി ഡോളർ നഷ്ടപരിഹാരം നല്കാൻ യു.എസ് ഫെഡറൽ കോടതിയുടെ ഉത്തരവ്.
ഉപയോക്താക്കൾ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളിലെ മുഖങ്ങൾ അനുമതിയില്ലാതെ ഫേഷ്യൽ റെക്കഗ്നിഷൻ സങ്കേതികവിദ്യ ഉപയോഗിച്ച് സ്കാൻ ചെയ്ത ശേഖരിച്ചുവെന്നാണ് പരാതിയിലെ ആരോപണം.
2015 ൽ ഇല്ലിനോയ്സിൽ ഫയൽ ചെയ്ത കേസിലാണ് ജില്ലാ ജഡ്ജി അജെയിംസ് ഡൊണാറ്റോയുടെ വിധിവന്നിരിക്കുന്നത്. കേസ് കൊടുത്ത ഇല്ലിനോയിസിലെ 16 ലക്ഷം ഉപയോക്താക്കൾക്ക് അനുകൂലമായാണ് വിധി. സ്വകാര്യതയെ മാനിക്കുന്ന ഉപഭോക്താക്കൾക്ക് ഇതൊരു വലിയ വിജയമാണെന്ന് ജെയിംസ് ഡൊണാറ്റോ പറഞ്ഞു.
പരാതിക്കാരിൽ ഓരോരുത്തർക്കും ഏകദേശം 345 ഡോളർ നഷ്ടപരിഹാരമായി ലഭിക്കും. വിധിയ്ക്കെതിരെ ഫേസ്ബുക്ക് അപ്പീൽ നൽകിയില്ലെങ്കിൽ രണ്ട് മാസത്തിനുള്ളിൽ നഷ്ടപരിഹാര തുക ലഭിക്കുമെന്ന് കേസ് ഫയൽ ചെയ്ത ചിക്കാഗോ അറ്റോർണി ജയ് എഡൽസൺ പറഞ്ഞു.
അനുമതിയില്ലാതെ ഫിംഗർ പ്രിന്റ്, മുഖം പോലുള്ള ബിയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ചാൽ കമ്പനികൾക്കെതിരെ പരാതി നല്കാൻ ഇല്ലിനോയ്സിലെ ബിയോമെട്രിക് ഇൻഫർമേഷൻ പ്രൈവസി ആക്റ്റ് ജനങ്ങൾക്ക് സംരക്ഷണം നൽകുന്നുണ്ട്. ഇതിന് ശേഷമാണ് ഫേസ്ബുക്ക് ഫോട്ടോ ടാഗിങ് സംവിധാനം എടുത്ത് മാറ്റിയത്.
News from our Regional Network
English summary: Facial recognition working for Facebook; Court orders $ 65 million in damages