കാസര്‍ഗോഡ്‌ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒ പി തുടങ്ങാന്‍ നിര്‍ദേശം നല്‍കി : കെ കെ ശൈലജ ടീച്ചര്‍

Loading...

കാസര്‍കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ടീച്ചര്‍ തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക്‌ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത് . മെഡിക്കല്‍ കോളേജിന്റെ സേവനങ്ങള്‍ എത്രയും വേഗം ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും  ആദ്യം ഒ.പി.യും തുടര്‍ന്ന് ഐ.പി. സംവിധാനവുമാണ് സജ്ജമാക്കുന്നതെന്നും   ഇതോടൊപ്പം അത്യാവശ്യ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനങ്ങളുമൊരുക്കുമെന്നും ടീച്ചര്‍  വ്യക്തമാക്കി.

കാസര്‍ഗോട്ടെ ജനങ്ങള്‍ ഇപ്പോള്‍ പ്രധാനമായും ചികിത്സയ്ക്കായി കര്‍ണാടകത്തേയും മറ്റ് സ്വകാര്യ ആശുപത്രികളേയുമാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യം സ്‌പെഷ്യാലി ഒ.പി. തുടങ്ങുന്നതിനാണ് പ്രാധാന്യമെന്നും മന്ത്രി ഫേസ്ബുക്ക്‌ പേജില്‍ കുറിച്ചു. ബദിയടുക്ക വില്ലേജില്‍ സ്ഥാപിക്കുന്ന മെഡിക്കല്‍ കോളേജില്‍ അത്യാവിശ്യം വേണ്ട എല്ലാം സജീകരണങ്ങളും വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് നടപ്പിലാക്കുമെന്നും മന്ത്രിയുടെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറയുന്നു .

 

ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ  ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ……………..

 

കാസര്‍കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി തീര്‍ക്കേണ്ടതാണ്. ആശുപത്രി ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി 95 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഈ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് 2018 നവംബര്‍ മാസം മുഖ്യമന്ത്രി നടത്തി. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. മാര്‍ച്ചില്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏകോപനം നടത്തുവാനും നിര്‍ദേശം നല്‍കി. ഇന്ന് ചേംബറില്‍ വച്ച് ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.

മെഡിക്കല്‍ കോളേജിന്റെ സേവനങ്ങള്‍ എത്രയും വേഗം ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ആദ്യം ഒ.പി.യും തുടര്‍ന്ന് ഐ.പി. സംവിധാനവുമാണ് സജ്ജമാക്കുന്നത്. ഇതോടൊപ്പം അത്യാവശ്യ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനങ്ങളുമൊരുക്കും. കാസര്‍കോട്ടെ ജനങ്ങള്‍ ഇപ്പോള്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്കായി കര്‍ണാടകത്തേയും മറ്റ് സ്വകാര്യ ആശുപത്രികളേയുമാണ് ആശ്രയിക്കുന്നത്. അതിനാല്‍ സ്‌പെഷ്യാലി ഒ.പി. തുടങ്ങുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. അതിനാവശ്യമായ വിദഗ്ധ ഡോക്ടര്‍മാരടക്കമുള്ളവരെ നിയമിക്കേണ്ടതുണ്ട്. മറ്റാശുപത്രികളില്‍ നിന്നും ഡോക്ടര്‍മാരെ പുനര്‍ വിന്യാസിക്കുകയും പുതിയ നിയമനത്തിന് ധനവകുപ്പിന്റെ അനുമതിയ്ക്കായും ശ്രമിക്കും.

ബദിയടുക്ക വില്ലേജിലാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നത്. വെള്ളത്തിന്റെ ലഭ്യതക്കുറവ് വളരെയധികം ഉണ്ടാകുന്ന സ്ഥലമാണിത്. മെഡിക്കല്‍ കോളേജായതിനാല്‍ ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പാക്കേണ്ടത് വളരെ അത്യാവശ്യമാണ്. വാട്ടര്‍ അതോറിറ്റിയുടെ സഹകരണത്തോടെ മഴവെള്ള സംഭരണികള്‍, കുഴല്‍കിണറുകള്‍ എന്നിവയുള്‍പ്പെടെയുള്ള വെള്ളത്തിന്റെ ഉറവിടം കണ്ടെത്തി ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് നിര്‍ദേശം നല്‍കി. ലാബ്, ഫാര്‍മസി, അധ്യാപകരുടെ ക്വാര്‍ട്ടേഴ്‌സ്, വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍, ക്യാന്റീന്‍, ചുറ്റുമതില്‍, വൈദ്യുതി, ഉപകരണങ്ങള്‍ എന്നിവയും ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍, ക്ലീനിംഗ്, സെക്യൂരിറ്റി എന്നീ വിഭാഗങ്ങളില്‍ അത്യാവശ്യത്തിന് വേണ്ട ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇതോടൊപ്പം മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.

കാസര്‍കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക്…

K K Shailaja Teacher ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಸೆಪ್ಟೆಂಬರ್ 18, 2019

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം