നിര്‍ഭയകേസ് വധശിക്ഷ ; തിഹാറില്‍ ഡമ്മികള്‍ തൂക്കിലേറ്റി

Loading...

ന്യൂഡല്‍ഹി : നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ പ്രതികളെ തൂക്കിലേറ്റുന്നതിന് മുന്‍പായി  ഡല്‍ഹി തിഹാര്‍ ജയിലില്‍ ‘ഡമ്മി’ തൂക്കിക്കൊല്ലല്‍ പരീക്ഷണം നടത്തി.

പ്രതികളുടെ ഭാരത്തിന് അനുസരിച്ച്‌ കല്ലുകളും മറ്റ് അവശിഷ്ടങ്ങളും നിറച്ച ചാക്ക് ഉപയോഗിച്ചാണ് ഞായറാഴ്ച പരീക്ഷണം നടത്തിയതെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

ജനുവരി 22ന് രാവിലെ ഏഴിന് മൂന്നാം നമ്ബര്‍ ജയിലിലാണ് കേസിലെ പ്രതികളായ മുകേഷ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ്കുമാര്‍ സിങ് (31) എന്നിവരെ തൂക്കിലേറ്റുക. ഒരേസമയം, നാല് പ്രതികളെയും തൂക്കിലേറ്റാനാണ് സാധ്യതയെന്ന് അധികൃതര്‍ പറഞ്ഞു.

തൂക്കിലേറ്റുന്നതിന് യു.പിയില്‍നിന്ന് രണ്ട് ആരാച്ചാര്‍മാരുടെ സേവനം ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. മീററ്റ് ജയിലിലെ ആരാച്ചാര്‍ പവന്‍ ജല്ലാദിനെ ഡല്‍ഹിയിലേക്ക് അയക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം