വീണ്ടും ക്രൂരത; അഞ്ചു വയസ്സുകാരിയെ ബലാത്സംഗശ്രമത്തിനിടെ കൊലപ്പെടുത്തി

Loading...

മുംബൈ : മഹാരാഷ്ട്രയില്‍ അഞ്ചു വയസ്സുകാരിയെ ബലാത്സംഗശ്രമത്തിനിടെ യുവാവ് കൊലപ്പെടുത്തി.

നാഗ്പൂരില്‍ നിന്നും മുപ്പത് കിലോമീറ്റര്‍ അകലെ കല്‍മേശ്വറിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 32കാരനെ അറസ്റ്റ് ചെയ്തു.

മുത്തശ്ശിയ്ക്കൊപ്പം അടുത്ത ഗ്രാമത്തിലേക്ക് പോയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ മടങ്ങിയെത്തിയില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

തലയ്ക്കേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം