Categories
അന്തര്‍ദ്ദേശീയം

ചൈനയിൽ വീണ്ടും കൊവിഡ് തരംഗം ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ചൈനയിൽ വീണ്ടും കൊവിഡ് സ്ഥിരികരിച്ചു.

പുതുതായി ചൈനയില്‍ സ്ഥിരീകരിക്കപ്പെട്ട കേസുകളില്‍ മഹാഭൂരിപക്ഷവും ‘ഡെല്‍റ്റ’ വകഭേദത്തില്‍ നിന്നുണ്ടായതാണെന്നാണ് കണ്ടെത്തല്‍.

ഇതോടെ ‘ഡെല്‍റ്റ’യെ ചൊല്ലി വീണ്ടും മുന്നറിയിപ്പ് നല്‍കുകയാണ് ലോകാരോഗ്യ സംഘടന.

‘ഡെല്‍റ്റ ഒരു വലിയ താക്കീതാണ് നല്‍കുന്നത്. കൊവിഡ് വൈറസുകളില്‍ സംഭവിക്കുന്ന ജനിതകവ്യതിയാനങ്ങള്‍ മഹാമാരി സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി എത്രത്തോളം രൂക്ഷമാക്കുമെന്നതിന്റെ ഒരു സൂചന.

കൂടുതല്‍ അപകടകാരികളായ വകഭേദങ്ങള്‍ ഉയര്‍ന്നുവരുന്നതിന് മുമ്പായി ഇവയ്‌ക്കെതിരെ കാര്യക്ഷമമായ മുന്നൊരുക്കങ്ങള്‍ നാം നടത്തേണ്ടതുണ്ട്…’- ലോകാരോഗ്യ സംഘടന എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറയുന്നു.

സാമൂഹികാകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ ഇടവിട്ട് ശുചീകരിക്കുക തുടങ്ങിയ പ്രാഥമികമായ കൊവിഡ് പ്രതിരോധമാര്‍ഗങ്ങള്‍ ഇനിയും കൃത്യമായി പിന്തുടരേണ്ടതുണ്ടെന്നും അദ്ദേഹം എടുത്തുപറയുന്നു.

നിലവില്‍ സമ്പന്നരാജ്യങ്ങളടക്കം ‘ഡെല്‍റ്റ’ വകഭേദത്തെ എത്തരത്തില്‍ പിടിച്ചുകെട്ടണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണെന്നും ഇത് ആഗോളതലത്തില്‍ തന്നെ കൊവിഡ് പ്രതിസന്ധി ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

ചൈനയ്ക്ക് പുറമെ ഓസ്‌ട്രേലിയ, യുഎസ്, യുകെ തുടങ്ങി പല രാജ്യങ്ങളിലും ‘ഡെല്‍റ്റ’ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

കുറഞ്ഞ സമയത്തിനകം കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കാനുള്ള കഴിവാണ് ‘ഡെല്‍റ്റ’യുടെ പ്രത്യേകത.

വാക്‌സിനെ പോലും അതിജീവിച്ച് ശരീരത്തിനകത്തേക്ക് പ്രവേശിക്കാനുള്ള ഇതിന്റെ പാടവവും വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.

ലോകത്ത് തന്നെ വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഏറ്റവുമധികം രോഗമെത്തിച്ചതും ‘ഡെല്‍റ്റ’ തന്നെ.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: covid wave again in China; World Health Organization with warning

NEWS ROUND UP