കൊറോണ സംസ്ഥാന ദുരന്തമല്ല ; പ്രഖ്യാപനം പിന്‍വലിച്ച്‌ സര്‍ക്കാര്‍

Loading...

തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനം സംസ്ഥാന ദുരന്തമെന്ന പ്രഖ്യാപനം പിന്‍വലിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. പുതിയ കേസുകള്‍ സ്ഥിരീകരിക്കാത്ത പശ്ചാത്തലത്തിലാണ് പ്രഖ്യാപനം പിന്‍വലിച്ചതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

വുഹാനില്‍നിന്ന് വന്ന മൂന്നുപേരില്‍ രണ്ടുപേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മുന്‍കരുതലെന്നോണം വൈറസ് വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

പിന്നീട് ഒരാള്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുള്ളവരെ പ്രത്യേകം നിരീക്ഷിച്ചിരുന്നു. എന്നാല്‍, ഇവരുടെ സാംപിളില്‍ കൊറോണ വൈറസ് കണ്ടെത്താനായില്ല.

കൂടാതെ വുഹാനില്‍ നിന്ന് തിരിച്ചത്തിയ 72 പേരില്‍ മൂന്ന് പേരില്‍ മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതും. ബാക്കി 61 പേരുടെയും പരിശോധനാ ഫലം നെഗറ്റീവായിരുന്നു. സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചെങ്കിലും അതീവ ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം