Categories
Kannur

കണ്ണൂർ ചാലയിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞ് അപകടം

കണ്ണൂർ : കണ്ണൂർ ചാലയിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞ് അപകടം. ചാല ബൈപ്പാസിൽ വെച്ചാണ് അപകടമുണ്ടായത്.

വാതകചോർച്ചയെ തുടർന്ന് പൊലീസും ഫയർഫോഴ്സ് സംഘവുമെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. നിലവിൽ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘമാണ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നത്.

കൂടുതൽ യൂണിറ്റുകളെ സ്ഥലത്തെിക്കാനുള്ള നടപടികളാരംഭിച്ചതായി കണ്ണൂർ മേയർ അറിയിച്ചു. പ്രദേശത്ത് നിന്നും ആളുകളെ മാറ്റുകയാണ്. കൂടുതൽ പൊലീസും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

അമിത വേഗത്തിലെത്തിയ ലോറി മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Cooking gas tanker lorry overturns in Kannur chala

NEWS ROUND UP