തിരുവനന്തപുരം : മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ ദുരൂഹ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോം ഇന്ത്യ മുഖ്യമന്ത്രിക്ക് കത്ത് നൽകി. മാധ്യമ പ്രവര്‍ത്തനത്തിന്റെ പേരില്‍ പ്രദീപിന് നിരവധി ശത്രുക്കൾ ഉണ്ടായിരുന്നതായി സംശയിക്കുന്നുണ്ട് .

അദ്ദേഹത്തിന്റെ കുടുംബവും അത്തരം ഒരു ആരോപണം ഉന്നയിച്ചിട്ടുണ്ട് . ഒട്ടേറെ വിവാദ സംഭവങ്ങളില്‍ വിട്ടു വീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിരുന്ന മാധ്യമ പ്രവര്‍ത്തകനാണ് എസ് വി പ്രദീപ്.
അദ്ദേഹത്തിന്റെ മരണത്തിന് കാരണമായ നേമം കാരയ്ക്കാമണ്ഡപത്ത് വെച്ചുണ്ടായ വാഹനാപകടം ദുരൂഹമാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഓൺലൈൻ മാധ്യമങ്ങളുടെ സംഘടനയായ കോം ഇന്ത്യ കത്തിൽ ആവശ്യപ്പെട്ടു.
കത്തിൻ്റെ പൂർണ രൂപം. ബഹു . മുഖ്യമന്ത്രി , മലയാളത്തിലെ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരില്‍ പ്രധാനിയായ എസ് വി പ്രദീപിന്റെ ദുരൂഹ മരണത്തില്‍ ഞങ്ങള്‍ ഉന്നത തല അന്വേഷണം ആവശ്യപ്പെടുകയാണ്. മാധ്യമ പ്രവര്‍ത്തനത്തിന്റെ പേരില്‍ പ്രദീപിന് നിരവധി ശത്രുക്കൾ ഉണ്ടായിരുന്നതായി സംശയിക്കുന്നുണ്ട് .
അദ്ദേഹത്തിന്റെ കുടുംബവും അത്തരം ഒരു ആരോപണം ഉന്നയിച്ചിട്ടുണ്ട് . ഒട്ടേറെ വിവാദ സംഭവങ്ങളില്‍ വിട്ടു വീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിരുന്ന മാധ്യമ പ്രവര്‍ത്തകനാണ് എസ് വി പ്രദീപ്. അദ്ദേഹത്തിന്റെ മരണത്തിന് കാരണമായ നേമം കാരയ്ക്കാമണ്ഡപത്ത് വെച്ചുണ്ടായ വാഹനാപകടം ദുരൂഹമാണെന്ന കാര്യത്തില്‍ സംശയമില്ല. പ്രദീപിൻ്റെ മരണം അന്വേഷിക്കാന്‍ ഫോർട്ട് എ സി പ്രതാപചന്ദ്രൻ നായരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനെ നിയോഗിച്ച വിവരം അറിഞ്ഞിരുന്നു .
എന്നാല്‍ പ്രദീപിന്റെ മരണത്തില്‍ ഐ ജി റാങ്കില്‍ കുറയാത്ത ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള അന്വേഷണം ഞങ്ങള്‍ ആവശ്യപ്പെടുകയാണ് . ഇക്കാര്യത്തില്‍ വിഷയത്തിന്റെ അതീവ ഗൌരവ സ്വഭാവം കണക്കിലെടുത്ത്
അടിയന്തര തീരുമാനം ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുകയാണ്.
എന്ന് , കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ മാനേജ്മെന്റ് പ്രതിനിധികളുടെ സംഘടനയായ കോം ഇന്ത്യക്കുവേണ്ടി ,
വിന്‍സെന്റ് നെല്ലിക്കുന്നേല്‍ ( പ്രാസിഡന്റ് ) , അബ്ദുള്‍ മുജീബ് ( ജനറല്‍ സെക്രട്ടറി )
News from our Regional Network
English summary: Com India has written to the Chief Minister seeking a comprehensive inquiry into the mysterious death of journalist SV Pradeep. It is suspected that Pradeep had many enemies in the name of media activity.