Categories
headlines

ചിന്ന തല നാട്ടിലേക്ക് മടങ്ങി ; ഈ ഐപിഎൽ സീസണില്‍ കളിക്കില്ല

സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങി. ചിന്ന തല ഈ ഐപിഎൽ സീസണില്‍ കളിക്കില്ല. ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്നയ്ക്ക് ഐപിഎൽ സീസൺ കളിക്കാന്‍ സാധിക്കില്ല. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് റെയ്ന അധികൃതരെ അറിയിച്ചു.

വിരമിക്കൽ പ്രഖ്യാപിച്ച ശേഷം റെയ്നയുടെ പ്രകടനം കാണാൻ കാത്തിരുന്ന ആരാധകർക്ക് ഈ വാര്‍ത്ത ദുഃഖകരമാണ്.

ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ കാശി വിശ്വനാഥനാണ് ഇക്കാര്യം പുറത്തുവിട്ടത്. സിഎസ്കെയുടെ  ഔദ്യോഗിക അക്കൗണ്ടിലൂടെ അദ്ദേഹം ഇക്കാര്യം പങ്കുവെക്കുകയായിരുന്നു.

read also : ഭര്‍ത്താവിനെ കൊന്ന് കിടപ്പറയില്‍ കുഴിച്ചിട്ട് ഭാര്യ

ട്വീറ്റിന്റെ പൂർണരൂപം.

” വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങി. ഈ സീസണിൽ അദ്ദേഹം ചെന്നൈയ്ക്കൊപ്പം ഉണ്ടാവില്ല. റെയ്നയ്ക്കും കുടുംബത്തിനും വേണ്ട എല്ലാ പിന്തുണയും ഈ അവസരത്തിൽ നൽകുന്നു.”

ഈ മാസം 15നാണ് റെയ്ന അന്താരാഷ്ട്ര കിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി വിരമിച്ചതിന് തൊട്ടുപിന്നാലെ റെയ്നയും പ്രഖ്യാപനം നടത്തുകയായിരുന്നു. ഐപിഎല്ലിനായി യുഎഇയിലേക്ക് പറക്കുന്നതിന് മുമ്പ് ചെന്നൈയിൽ പരിശീലന ക്യാപിലുണ്ടായിരുന്നു റെയ്ന.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP