കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; അച്ഛനും മക്കള്‍ക്കും ദാരുണാന്ത്യം

Loading...

ഇ​രി​ങ്ങാ​ല​ക്കു​ട : കൊ​റ്റ​നെ​ല്ലൂ​രി​ല്‍ ഉ​ത്സ​വം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു മ​ട​ങ്ങു​ക​യാ​യി​രു​ന്ന​വ​രു​ടെ ഇ​ട​യി​ലേ​ക്ക് കാ​ര്‍ പാ​ഞ്ഞു​ക​യ​റി അ​ച്ഛ​നും മ​ക്ക​ളും ഉ​ള്‍ പ്പെ​ടെ നാ​ലു​പേ​ര്‍ മ​രി​ച്ചു. കൊ​റ്റ​നെ​ല്ലൂ​ര്‍ പ​ള്ളി​ക്ക​ടു​ത്ത് പേ​രാ​മ്ബു​ള്ളി ശ​ങ്ക​ര​ന്‍ മ​ക​ന്‍ സു​ബ്ര​ന്‍ (56), മ​ക​ള്‍ പ്ര​ജി​ത (23), ക​ണ്ണ​ന്ത​റ ബാ​ബു (58), മ​ക​ന്‍ വി​ബി​ന്‍ (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രി​ക്കു ശേ​ഷ​മാ​യി​രു​ന്നു അ​പ​ക​ടം. തു​മ്ബു​ര്‍ അ​യ്യ​പ്പ​ന്‍​കാ​വ് ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം ക​ഴി​ഞ്ഞ് ഇ​വ​ര്‍ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​യാ​ളെ മാ​ള​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

തു​മ്ബു​ര്‍ വെ​ള്ളാ​ങ്ങ​ല്ലൂ​ര്‍ റോ​ഡി​ല്‍ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. വെ​ള​ളാ​ങ്ങ​ല്ലൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നു​വ​ന്ന കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും സു ​ബ്ര​നും ബാ​ബു​വും വി​ബി​നും രാ​ത്രി ത​ന്നെ മ​രി​ച്ചു. തൃ​ശൂ​ര്‍ ദ​യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന പ്ര​ജി​ത പു​ല​ര്‍​ച്ചെ​യാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് നി​റു​ത്താ​തെ പോ​യ കാ​ര്‍ നാ​ട്ടു​കാ​ര്‍ പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പൈ​ങ്ങോ​ട്-​വ​ള്ളി​വ​ട്ടം സ്വ​ദേ​ശി​ക​ളാ​യ നാ​ല് ചെ​റു​പ്പ​ക്കാ​രാ​ണ് വ​ണ്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം