ചെറുതുരുത്തി : വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ കൂടെ വീട്ടിലേക്ക് മടങ്ങവേ വധുവിനെ സിനിമ സ്െറ്റെലില്‍ കാര്‍ തടഞ്ഞ് കാമുകന് ‘തട്ടിക്കൊണ്ടുപോയി’.

തൃശൂര്‍ ദേശമംഗലം പഞ്ചായത്തിലെ കടുകശ്ശേരിയില്‍ കഴിഞ്ഞദിവസമാണ് സംഭവം.
കടുകശ്ശേരിയിലുള്ള വധു ചെറുതുരുത്തി പുതുശ്ശേരിയിലുള്ള യുവാവിനെ വീട്ടുകാരുടെ ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചത്.
വിവാഹം കഴിഞ്ഞ ശേഷം വരന്റെ വീട്ടിലേക്ക് വരുന്നതിനിടെ വിജന സ്ഥലത്തുവെച്ച് കാമുകനും കൂട്ടുകാരും കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് താലിമാല ഭര്‍ത്താവിന് ഊരി നല്കി വധു കാമുകന്റെ കൂടെപോയി.
ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് ചെറുതുരുത്തി പൊലീസ് യുവതിയെയും കാമുകനെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി.
ബന്ധുക്കളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ആഭരണങ്ങള്‍ ഊരി വാങ്ങിയ ശേഷം യുവതിയെ കാമുകന്റെ വീട്ടുകാരുടെ കൂടെ പറഞ്ഞയച്ചു.
ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് കല്യാണ ചെലവിന് നഷ്ടപരിഹാരമായി രണ്ടര ലക്ഷം രൂപ വധുവിന്റെ പിതാവ് നല്കിയ ശേഷമാണ് പൊലീസ് കേസ് പിന്‍വലിച്ചത്.
News from our Regional Network
English summary: While returning home with her husband after marriage, the bride was abducted by her boyfriend after her car was stopped at a movie theater.