ന്യൂഡല്‍ഹി: പൊതു മേഖല ബാങ്കുകളുടെ ലയനം ഉള്‍പ്പടെയുള്ള നടപടികള്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തെ ബാങ്കുകള്‍ ഒക്ടോബര്‍ 22ന് രാജ്യവ്യാപകമായി പണിമുടക്കും.

ബാങ്ക് ജീവനക്കാരുടെ സംഘടനകളാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഓള് ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും, ബാങ്ക് എംപ്ലോയീസ് ഫെഡറേഷനും ചേര്‍ന്നാണ് പണിമുടക്ക് നടത്തുന്നത്.
ഒക്ടോബര്‍ 22-ന് നടക്കുന്ന സമരത്തില്‍ രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരും പങ്കുചേരുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്നേ രാജ്യത്തെ ബാങ്കുകള്‍ നിശ്ചലമാവും.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
No items found
Next Tv