പ്രളയത്തിന് കാരണം ഡാമുകൾ തുറന്നതാണെന്ന അമിക്കസ്ക്യൂറിയുടെ നിരീക്ഷണം വിചിത്രമെന്ന് ഡാം സേഫ്റ്റി ചെയർമാൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ

Loading...

പ്രളയത്തിന് കാരണം ഡാമുകൾ തുറന്നതാണെന്ന അമിക്കസ്ക്യൂറിയുടെ നിരീക്ഷണം വിചിത്രമെന്ന് ഡാം സേഫ്റ്റി ചെയർമാൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ. അമിക്കസ് ക്യൂറിയുടേത് ശാസ്ത്രീയമായ പഠനം അല്ല. ഇക്കാര്യത്തിൽ ജല കമ്മീഷൻ വിശദമായ റിപ്പോർട്ട്‌ നൽകിയിട്ടുണ്ടെന്നും ഡാം സേഫ്റ്റി ചെയർമാൻ പറയുന്നു.

ഡാമുകൾ വെള്ളം പിടിച്ചു നിർത്തിയില്ലായിരുന്നെങ്കിൽ ഇതിലും വലിയ അപകടങ്ങൾ ഉണ്ടായേനെ ,ഡാമുകൾ തുറന്നു വിട്ടു ആളെ കൊന്നു എന്ന് പറയുന്നത് വെറും വിഡ്ഢിത്തം മാത്രമെന്നും ഡാം സേഫ്റ്റി ചെയർമാൻ  വിശദീകരിച്ചു.

Loading...