നടി മംമ്ത മോഹന്‍ദാസും ഐസലേഷനില്‍

Loading...

കൊച്ചി : ലോകമെമ്പാടും വ്യാപിച്ച കൊറോണ വൈറസ് നിരവധി കായികതാരങ്ങളെയും അഭിനേതാക്കളെയെല്ലാം പിടികൂടിയിരുന്നു. മലയാളി നടിയായ മംമ്ത മോഹന്‍ദാസും ഇപ്പോള്‍ ഹോം ഐസലേഷനില്‍ ആണ്.

താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കൊറോണ വ്യാപിച്ച സമയത്ത് മംമ്ത വിദേശത്തുനിന്ന് നാട്ടിലേക്ക് യാത്ര ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും വിദേശയാത്ര കഴിഞ്ഞ് 14 ദിവസം എങ്കിലും നിര്‍ബന്ധമായും ഹോം ഐസലോഷനില്‍ കഴിയണമെന്ന നിര്‍ദേശം അനുസരിച്ചാണ് മംമ്ത ഐസൊലേഷനില്‍ കഴിയുന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎസിലെ ലോസഞ്ചല്‍സ് നിന്ന് 17 നാണ് താരം കൊച്ചിയില്‍ എത്തിയത് കൊച്ചിയിലെ വീട്ടിലാണ് മംമ്ത ഇപ്പോഴുള്ളത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം