Categories
Cinema

നടി ആൻ അ​ഗസ്റ്റിന്‍ വിവാഹമോചിതയാകുന്നു

ടി ആൻ അ​ഗസ്റ്റിനും ഛായാ​ഗ്രാഹകൻ ജോമോൻ. ടി. ജോണും വിവാഹമോചിതരാകുന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കാത്തതിനാൽ ഇരുവരും വേർപിരിയാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. ഏറെ നാളായി ഇരുവരും വേർപിരിഞ്ഞു കഴിയുകയായിരുന്നു.

വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹർജി ജോമോൻ ചേർത്തല കുടുംബ കോടതിയിൽ സമർപ്പിച്ചിരുന്നു.

ഹർജി പരി​ഗണിച്ച കോടതി ഫെബ്രുവരി ഒൻപതിന് ഹാജരാകാൻ ആവശ്യപ്പെട്ട് ആൻ അ​ഗസ്റ്റിന് നോട്ടിസ് അയച്ചു.

2014ലായിരുന്നു ആൻ അ​ഗസ്റ്റിനും ജോമോനും വിവാഹിതരാകുന്നത്. തുടർന്ന് അഭിനയ രം​ഗത്തുനിന്ന് വിട്ടു നിൽക്കുകയായിരുന്നു ആൻ. വിവാഹ ശേഷം രണ്ട് സിനിമകളിൽ മാത്രമാണ് ആൻ അഭിനയിച്ചത്.

ചാപ്പാകുരിശ് എന്ന സിനിമയിലൂടെ ചലച്ചിത്ര രം​ഗത്തേയ്ക്ക് എത്തിയ ജോമോൻ ഇന്ന് ഇന്ത്യയിലെ തന്നെ പ്രധാന ഛായാ​ഗ്രാഹകൻമാരിൽ ഒരാളാണ്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Actress Ann Augustine is getting divorced

NEWS ROUND UP