കോഴിക്കോട് : ഇന്ന് കേരളത്തിലെ കല മമാങ്കത്തിന് കലാശകൊട്ട്. അഞ്ചുദിവസങ്ങളിലായി കോഴൊക്കോടിന്റെ മണ്ണിൽ ആടിത്തിമിർത്ത കലപൂരത്തിന് ഇന്ന് സമാപനം.
ആദ്യ ദിനങ്ങളിൽ കണ്ണൂർ ജില്ലയായിരുന്നു മുൻപന്തിയിൽ നിന്നിരുന്നതെങ്കിലും നാലാം ദിവസത്തോടെ കോഴിക്കോട് മുന്നിലേക്ക് കുത്തിക്കുകയായിരുന്നു.
വിട്ട് കൊടുക്കില്ല എന്ന വാശിയോടെ കണ്ണൂർ ജില്ലയും പാലക്കാട് ജില്ലയും തൊട്ടു പിന്നാലെ തന്നെ ഇഞ്ചോടിഞ് മത്സരിക്കുന്നു. കഴിഞ്ഞ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ പാലക്കാട് ഈ തവണ മൂന്നാമതായി നിൽക്കുന്നു .
ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആ സ്വർണ കപ്പ് ഏത് ജില്ലയിലേക് പോകുമെന്നും അതിൽ ആര് മുത്തമിടുമെന്നുമുള്ള ആകാംഷയിലാണ് ഓരോ ആസ്വാദകരും.
Kalashakot for kala mamangam; Towards the final hours of the festival...kerala school kalolsavam 2023