പഞ്ചാബ് കോൺ​ഗ്രസ് പ്രദേശ് കമ്മിറ്റി പ്രസിഡൻ്റ് സ്ഥാനം നവജ്യോത് സിം​ഗ് സിദ്ദു രാജിവച്ചു

പഞ്ചാബ് കോൺ​ഗ്രസ് പ്രദേശ് കമ്മിറ്റി പ്രസിഡൻ്റ് സ്ഥാനം നവജ്യോത് സിം​ഗ് സിദ്ദു രാജിവച്ചു
Sep 28, 2021 04:44 PM | By Anjana Shaji

അമൃത്സ‍ർ : പഞ്ചാബ് കോൺ​ഗ്രസിൽ വീണ്ടും പ്രതിസന്ധി. പഞ്ചാബ് കോൺ​ഗ്രസ് പ്രദേശ് കമ്മിറ്റി പ്രസിഡൻ്റ് സ്ഥാനം നവജ്യോത് സിം​ഗ് സിദ്ദു രാജിവച്ചു.

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം അമരീന്ദ‍ർ സിം​ഗ് രാജിവയ്ക്കുകയും പുതിയ സ‍ർക്കാർ അധികാരമേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് സിദ്ദുവിൻ്റെ രാജി.

വ്യക്തിത്വം പണയപ്പെട്ടത്തി ഒത്തുതീർപ്പുകൾക്ക് തയ്യാറല്ലെന്ന് രാജിക്കത്തിൽ കുറിച്ചാണ് സിദ്ദു പാ‍ർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്. പഞ്ചാബിൽ പുതുതായി ചുമതലയേറ്റ ചന്നി സർക്കാരിൽ തൻ്റെ അനുയായികളായ എംഎൽഎമാരെ ഉൾപ്പെടുത്താതിരുന്നതിൽ സിദ്ദുവിന് കടുത്ത അമർഷമുണ്ടായിരുന്നതായാണ് വിവരം.

മന്ത്രിസഭാ രൂപീകരണ ച‍ർച്ചകളിൽ സിദ്ദുവിനെ എഐസിസി നേതൃത്വം പൂ‍ർണമായും മാറ്റി നിർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചത്. 'ഒത്തുതീർപ്പുകൾക്ക് വഴങ്ങുന്നതോടെ ഒരാളുടെ വ്യക്തിത്വം തകർന്നു തുടങ്ങും. പഞ്ചാബിൻ്റെ നല്ല ഭാവിയിലും ക്ഷേമത്തിലും എന്തെങ്കിലും ഒത്തുതീർപ്പിന് ഞാൻ തയ്യാറല്ല.

അതിനാൽ പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനം ഞാൻ രാജിവയ്ക്കുന്നു. സാധാരണ പ്രവർത്തകനായി കോണ്ഗ്രസിൽ തുടരും' - സോണിയഗാന്ധിക്ക് അയച്ച രാജിക്കത്തിൽ സിദ്ദു കുറിച്ചു.

അതേസമയം സിദ്ദുവിൻ്റെ രാജിവാ‍ർത്തയ്ക്ക് പിന്നാലെ ആം ആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരിവന്ദ് കെജ്രിവാൾ പഞ്ചാബിലേക്ക് എത്തുമെന്ന വാ‍ർത്ത പുറത്തു വന്നിട്ടുണ്ട്.

സിദ്ദു കോൺ​ഗ്രസ് വിട്ട് ആം ആദ്മി പാ‍ർട്ടിയിൽ ചേരുമെന്ന അഭ്യൂഹം ഇതോടെ ശക്തിപ്പെട്ടു. ക‍ർഷകബില്ലിനെതിരായ ജനരോഷം പഞ്ചാബിൽ അകാലിദൾ - ബിജെപി സഖ്യത്തെ പ്രതികൂലമായി ബാധിച്ചതോടെ പഞ്ചാബിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസും ആം ആദ്മി പാ‍ർട്ടിയും തമ്മിലാവും മത്സരമെന്ന പ്രതീതി ശക്തമാണ്.

അതേസമയം സിദ്ദുവിൻ്റെ രാജിയെ രൂക്ഷമായി വിമർശിച്ച് പഞ്ചാബ് മുൻമുഖ്യമന്ത്രി അമരീന്ദർസിംഗ് രംഗത്ത് എത്തി. 'അയാൾക്ക് സ്ഥിരതയില്ല, പഞ്ചാബ് പോലൊരു അതിർത്തി സംസ്ഥാനത്തെ നയിക്കാൻ അയാൾ യോജ്യനുമല്ല. ഇതാണ് ഞാൻ നേരത്തെ പറഞ്ഞത്...'- അമരീന്ദർ ട്വിറ്ററിൽ കുറിച്ചു.

സിദ്ദുവുമായുള്ള ഭിന്നതരൂക്ഷമായതോടെയാണ് അമരീന്ദ‍ർ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. രാജിവച്ച ശേഷം സിദ്ദുവിനും കോൺ​ഗ്രസ് നേതൃത്വത്തിനുമെതിരെ പരസ്യപ്രസ്താവനയുമായി രം​ഗത്തുവന്ന അമരീന്ദ‍ർ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് പഞ്ചാബ് മുഖ്യമന്ത്രിയാവാനുള്ള നവജ്യോത് സിദ്ദുവിൻ്റെ മോഹം നടക്കില്ലെന്നും സിദ്ദുവിനെ തോൽപിക്കാൻ ഏതറ്റം വരേയും പോകുമെന്നും വ്യക്തമാക്കിയിരുന്നു.

പഞ്ചാബിലുള്ള അമരീന്ദ‍ർ ഇന്ന് ദില്ലിയിലേക്ക് വരുന്നുണ്ട്. അദ്ദേഹം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും കാണും എന്ന അഭ്യൂഹം ശക്തമാണെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Navjot Singh Sidhu resigns as Punjab Congress Pradesh Committee president

Next TV

Related Stories
അധ്യാപകന്റെ ക്രൂരമർദനത്തിനിരയായ ഏഴാം ക്ലാസുകാരൻ മരിച്ചു

Oct 22, 2021 06:17 AM

അധ്യാപകന്റെ ക്രൂരമർദനത്തിനിരയായ ഏഴാം ക്ലാസുകാരൻ മരിച്ചു

സ്വകാര്യ സ്കൂളിൽ ഗൃഹപാഠം ( Home Worke ) ചെയ്യാത്തതിന്റെ പേരിൽ അധ്യാപകന്റെ ക്രൂരമർദനത്തിനിരയായ ഏഴാം ക്ളാസുകാരൻ...

Read More >>
കെപിസിസി ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചു

Oct 21, 2021 09:07 PM

കെപിസിസി ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചു

പട്ടികയിൽ നാല് വൈസ് പ്രസിഡന്റുമാരാണ് ഉള്ളത്. വൈസ് പ്രസിഡന്റുമാരിൽ വനിതകൾ ഇല്ല....

Read More >>
ആഡംബര കപ്പലിലെ ലഹരിവേട്ട; ഷാരൂഖ് ഖാന്റെയും നടി അനന്യ പാണ്ഡെയുടെയും വീട്ടിൽ റെയ്ഡ്.

Oct 21, 2021 01:16 PM

ആഡംബര കപ്പലിലെ ലഹരിവേട്ട; ഷാരൂഖ് ഖാന്റെയും നടി അനന്യ പാണ്ഡെയുടെയും വീട്ടിൽ റെയ്ഡ്.

ആഡംബര കപ്പലിലെ ലഹരിവേട്ട; ഷാരൂഖ് ഖാന്റെയും നടി അനന്യ പാണ്ഡെയുടെ വീട്ടിൽ റെയ്ഡ്....

Read More >>
കശ്​മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍; പിറന്നാള്‍ ദിനത്തില്‍ സൈനികന്​ വീരമൃത്യു

Oct 21, 2021 11:52 AM

കശ്​മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍; പിറന്നാള്‍ ദിനത്തില്‍ സൈനികന്​ വീരമൃത്യു

ജമ്മുകശ്​മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനികന്​ വീരമൃത്യു. മധ്യപ്രദേശിലെ സാത്​ന ഗ്രാമത്തിലെ കന്‍വീര്‍ സിങ്ങാണ്​ തീവ്രവാദികളുമായുള്ള...

Read More >>
വാക്സിനേഷനില്‍ ചരിത്രം കുറിച്ച് ഇന്ത്യ; വാക്സിനേഷൻ നൂറു കോടി പിന്നിട്ടു

Oct 21, 2021 11:27 AM

വാക്സിനേഷനില്‍ ചരിത്രം കുറിച്ച് ഇന്ത്യ; വാക്സിനേഷൻ നൂറു കോടി പിന്നിട്ടു

വാക്സിനേഷനിൽ നൂറ് കോടിയെന്ന ചരിത്ര നിമിഷം സ്വന്തമാക്കി ഇന്ത്യ. 278 ദിവസം കൊണ്ടാണ് രാജ്യം നേട്ടം സ്വന്തമാക്കിയത്. ആരോഗ്യപ്രവര്‍ത്തകരെ...

Read More >>
മകനെ കാണാൻ ആർതർ റോഡ് ജയിലിലെത്തി ഷാരൂഖ് ഖാൻ

Oct 21, 2021 10:54 AM

മകനെ കാണാൻ ആർതർ റോഡ് ജയിലിലെത്തി ഷാരൂഖ് ഖാൻ

മകൻ ആര്യൻ ഖാനെ കാണാൻ ആർതർ റോഡ് ജയിലിലെത്തി ഷാരൂഖ്...

Read More >>
Top Stories