മെല്‍ബണ്‍: യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ എമ്മ റാഡുക്കാനു ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി. പരിക്കേറ്റ കൈയുമായി മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ ലോക റാങ്കിംഗില്‍ 98-ാം സ്ഥാനക്കാരിയായ ഡാങ്ക കോവ്നിക് എമ്മയെ കീഴടക്കി മൂന്നാം റൗണ്ടിലേക്ക് മുന്നേറി.
സ്കോര്‍ 6-4 4-6, 6-3. ആദ്യ സെറ്റില്‍ 3-0ന് തുടക്കത്തില്‍ മുന്നിലെത്തിയ റാഡുക്കാനു പിന്നീട് തുടര്‍ച്ചയായി അഞ്ച് ഗെയിമുകള്‍ കൈവിട്ടു. കൈക്കേറ്റ പരിക്കിന് ചികിത്സ തേടി തിരിച്ചെത്തിയെങ്കിലും റാഡുക്കാനുവിന് ആദ്യ സെറ്റ് 6-4ന് നഷ്ടമായി.
പിന്നീട് രണ്ടാം സെറ്റില്‍ പലതവണ ചികിത്സ തേടിയെങ്കിലും ശക്തമായി തിരിച്ചടിച്ച് സെറ്റ് സ്വന്തമാക്കി റാഡുക്കാനു പ്രതീക്ഷ നിലനിര്‍ത്തി. എന്നാല്‍ പരിക്ക് വില്ലനായതോടെ മൂന്നാം സെറ്റില്‍ പതിവ് മികവിലേക്ക് ഉയരാന്‍ റാഡുക്കാനുവിന് കഴിയാഞ്ഞതോടെ സെറ്റും മത്സരവും 19കാരി കൈവിട്ടു.
2022: Another coup at the Australian Open; Murray, Radukanu, Muguruza out