ഇന്ത്യക്കകത്ത്‌ ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാം ഇങ്ങനെ...

ഇന്ത്യക്കകത്ത്‌ ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാം ഇങ്ങനെ...
Advertisement
Jan 17, 2022 10:21 PM | By Anjana Shaji

ഒമിക്രോൺ കോവിഡ് വകഭേദം ആശങ്ക പരത്തുന്ന സാഹചര്യത്തിൽ വീണ്ടും വർക്ക് ഫ്രം ഹോം ആരംഭിക്കാനുള്ള സാധ്യതയുണ്ട്. പലപ്പോഴും പലരും ഒരുപാട് കാശാകും എന്ന കാരണം കൊണ്ട് മാത്രം യാത്ര ചെയ്യുന്നത് ഒഴിവാക്കാറുണ്ട്. ശരിക്കും ലോകത്ത് ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര (Budget Travel) ചെയ്യാൻ കഴിയുന്ന ഒരു രാജ്യമാണ് ഇന്ത്യ (India).

അറിയാമോ, ഇന്ത്യയിൽ ഒരു ദിവസം 500 രൂപയിൽ താഴെയുള്ള വാടകയിൽ താമസിക്കാൻ കഴിയും. കുറഞ്ഞ ചിലവിൽ നല്ല ഭക്ഷണവും ലഭിക്കും. ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലേക്കും വളരെ കുറഞ്ഞ ചിലവിൽ ബസിലും, ട്രെയിനിലും യാത്ര ചെയ്യാൻ സാധിക്കുകയും ചെയ്യും. ഇപ്പോൾ സ്ത്രീകൾക്കും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് വളരെ സുരക്ഷിതമാണ്.

ദീർഘ ദൂര യാത്രകൾക്ക് എപ്പോഴും ട്രെയിൻ തെരഞ്ഞെടുക്കുക. ട്രെയിനിൽ യാത്ര ചിലവ് വളരെ കുറവാണ്. ഉദാഹരണമായി കേരളത്തിൽ നിന്ന് ജമ്മു കാശ്മീർ വരെ ട്രെയിനിൽ സ്ലീപ്പർ ക്ലാസിൽ പോകാൻ വേണ്ടത് 1020 രൂപയാണ്. എസ് ക്ലാസുകളിൽ യാത്ര ചെയ്യാൻ ചിലവ് അല്പം കൂടി കൂടും. എന്നാലും കുറഞ്ഞ ചിലവിൽ സുഖകരമായി യാത്ര ചെയ്യാം.

ഇനി ട്രെയിൻ സൗകര്യം ഇല്ലാത്ത സ്ഥലങ്ങളിൽ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ നിന്ന് നിങ്ങൾക്ക് സുഖമായി ബേസിൽ യാത്ര ചെയ്യാം. സാധാരണ ഗവണ്മെന്റ് ബസുകൾക്ക് ചാർജ് വരെ കുറവാണ്. ഒപ്പം പുറം കാഴ്ചകൾ കണ്ടുള്ള ആ യാത്ര വളരെ മനോഹരവുമായിരിക്കും. ടാക്സി എടുക്കേണ്ട സാഹചര്യമുണ്ടെകിൽ ഒപ്പം കൂട്ടാൻ ആളുകളെ കണ്ടെത്തുക, ഷെയർ ചെയ്ത് പോകുമ്പോൾ കാശ് ലാഭിക്കാം.

ഹോസ്റ്റലുകളിൽ താമസം

ബഡ്ജറ്റ് യാത്രകളിൽ വൻ ഹോട്ടലുകൾ ഒഴിവാക്കി ഹോസ്റ്റലുകളിൽ താമസിക്കാം. മിക്ക ഹോസ്റ്റലുകളും വളരെ വൃത്തിയുള്ളവയാണ്. നിങ്ങൾക്ക് താമസിക്കാനുള്ള ഒരു ബെഡ് ലഭിക്കും. രാജസ്ഥാനിലും മറ്റും ഒരു ദിവസം 150 മാത്രം വാടക വരുന്ന ഹോസ്റ്റലുകൾ വരെയുണ്ട്. പിന്നെ ട്രെക്കിങിനോ, മലയോര പ്രദേശങ്ങളിലോ പോകുമ്പോൾ ഒരു റെന്റ് കൂടെ കരുതുക. സുഖമായി താമസിക്കാം.

ഹോസ്റ്റലുകൾ നോക്കിയാൽ സോസ്റ്റൽ, ബാക്ക്പാക്കേഴ്സ് പാണ്ട, ഗോ സ്റ്റോപ്സ്, ഹോസ്റ്റലീർ തുടങ്ങി നിരവധി ചെയിൻ ഹോസ്റ്റലുകൾ ഉണ്ട്. ഇവിടങ്ങളിൽ മറ്റ് ഹോസ്റ്റലുകളേക്കാൾ സൗകര്യങ്ങൾ കൂടുതൽ ഉണ്ടാകും. എന്നാൽ ഇവിടങ്ങളിൽ അധികം പ്രൈവസി ഒന്നും ഉണ്ടാകില്ല. എന്നാൽ യാത്ര ചെയ്യുന്ന നിരവധി ആളുകളെ പരിചയപ്പെടാൻ സാധിക്കും.

തിരക്കുള്ള സമയങ്ങളിൽ യാത്ര ചെയ്യാതിരിക്കുക

ഒരുപാട് തിരക്കുള്ള സമയങ്ങളിൽ യാത്ര ചെയ്യരുത്. ഹിമാചലിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത് ഫെബ്രുവരി മുതലാണ് ജൂൺ വരെ. ഈ സമയത്ത് ഫെബ്രുവരി, മാർച്ച് സമയങ്ങളിൽ ഒരുപാട് യാത്രക്കാർ എത്താറുണ്ട്. ഈ സമയത്ത് ഇവിടങ്ങിലെ ഹോട്ടലുകളിലെ വാടക വൻ തോതിൽ ഉയരും. അതിനാൽ ഈ സമയങ്ങളിൽ യാത്ര ചെയ്യുന്നത് ചിലവ് വർധിപ്പിക്കും.

ഭക്ഷണത്തിന്റെ ചിലവ്

ഭക്ഷണത്തിന്റെ ചിലവ് കുറയ്ക്കാൻ കുറച്ച് പ്രയാസമാണ്. ഒരിക്കലും ഭക്ഷണം ഒഴിവാക്കരുത്. അത് ആരോഗ്യ പ്രശനങ്ങൾക്ക് കാരണമാകും അത് പോലെ തന്നെ വൃത്തിയുള്ള സത്യങ്ങളിൽ നിന്ന് കഴിക്കാനും ശ്രദ്ധിക്കണം. അതായത് എല്ലായിടത്തയും അവിടത്തെ ജനങ്ങൾ കഴിക്കുന്ന സ്ഥലങ്ങളിൽ നിന്ന് കഴിക്കുക. ഒരു നേരം 50 രൂപ ചിലവിൽ വരെ നിങ്ങൾക്ക് ഭക്ഷണം ലഭിക്കും.

How to travel within India at the lowest cost ...

Next TV

Related Stories
സുരക്ഷിതമായി യാത്ര ചെയ്യാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ...

Apr 6, 2022 09:08 PM

സുരക്ഷിതമായി യാത്ര ചെയ്യാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ...

സുരക്ഷിതമായി യാത്ര ചെയ്യാൻ ശ്രദ്ധിക്കാം...

Read More >>
2 വർഷത്തിനു ശേഷം സഞ്ചാരികൾക്കായി തുറന്ന് ഈ മനോഹര രാജ്യം...

Mar 16, 2022 08:02 PM

2 വർഷത്തിനു ശേഷം സഞ്ചാരികൾക്കായി തുറന്ന് ഈ മനോഹര രാജ്യം...

2 വർഷത്തിനു ശേഷം സഞ്ചാരികൾക്കായി തുറന്ന് ഈ മനോഹര രാജ്യം......

Read More >>
നെയ്യാർ വന്യജീവി സങ്കേതത്തിലേക്ക് യാത്ര പോവാം; പുതിയ പാക്കേജുമായി വനം വകുപ്പ്

Mar 13, 2022 02:09 PM

നെയ്യാർ വന്യജീവി സങ്കേതത്തിലേക്ക് യാത്ര പോവാം; പുതിയ പാക്കേജുമായി വനം വകുപ്പ്

നെയ്യാർ വന്യജീവി സങ്കേതത്തിലേക്ക് യാത്ര പോവാം...പുതിയ പാക്കേജുമായി വനം...

Read More >>
അടഞ്ഞുകിടക്കുന്ന പൊന്‍മുടി വിനോദസഞ്ചാരികൾക്കായി നാളെ തുറക്കും

Feb 22, 2022 04:35 PM

അടഞ്ഞുകിടക്കുന്ന പൊന്‍മുടി വിനോദസഞ്ചാരികൾക്കായി നാളെ തുറക്കും

അടഞ്ഞുകിടക്കുന്ന പൊന്‍മുടി വിനോദസഞ്ചാരികൾക്കായി നാളെ...

Read More >>
സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍! എങ്കില്‍ പോകാം ഇലവീഴാപ്പൂഞ്ചിറയിലേക്ക്

Feb 6, 2022 10:09 PM

സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍! എങ്കില്‍ പോകാം ഇലവീഴാപ്പൂഞ്ചിറയിലേക്ക്

പോകാം ഇലവീഴാപ്പൂഞ്ചിറയിലേക്ക് സമുദ്ര നിരപ്പില്‍ നിന്നും 3200 അടി ഉയരത്തില്‍ പ്രകൃതി സൗന്ദര്യം തുളുമ്പി നില്‍ക്കുന്ന സ്ഥലമാണ്...

Read More >>
മൈനസ് ഒന്നിൽ തണുത്ത് കിടിലൻ കാലാവസ്ഥയുമായി മൂന്നാർ...

Feb 3, 2022 05:11 PM

മൈനസ് ഒന്നിൽ തണുത്ത് കിടിലൻ കാലാവസ്ഥയുമായി മൂന്നാർ...

ഈ സീസണിൽ ആദ്യമായി മൂന്നാറിൽ താപനില മൈനസ് ഡിഗ്രിയിൽ എത്തി....

Read More >>
Top Stories