ദേവികുളം പഞ്ചായത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ രേഖകളിൽ മാത്രം

ദേവികുളം പഞ്ചായത്തിന്റെ  നവീകരണപ്രവര്‍ത്തനങ്ങള്‍ രേഖകളിൽ മാത്രം
Jan 14, 2022 03:54 PM | By Adithya O P

ഇടുക്കി: കോടികള്‍ ലഭിച്ചിട്ടും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനാകാതെ ദേവികുളം പഞ്ചായത്ത്.പഞ്ചായത്തിന്റെ ഭൂമിക്ക് എന്‍ഒസി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭരണസമിതി സര്‍ക്കാരിനെ സമീപിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭൂമിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.

50 സെന്റ് ഭൂമി സ്വന്തമായി ഉണ്ടെങ്കിലും സര്‍ക്കാര്‍ എന്‍ഒസി നല്‍കാന്‍ തയ്യറാകാത്തതാണ് പഞ്ചായത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നത്. 2005 ലാണ് ദേവികുളം പഞ്ചാത്ത് രൂപീക്യതമായത്. സര്‍ക്കാരിന്റെ പക്കല്‍ ഭൂമി ഇല്ലാത്തതിനെ തുടര്‍ന്ന് കമ്പനി മാട്ടുപ്പെട്ടിയില്‍ സമ്മാനമായി നല്‍കിയ 50 സെന്റ് ഭൂമിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലായിയിരുന്നു പഞ്ചായത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍.

പിന്നീട് ചെറിയതോതില്‍ കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടല്‍ മൂലം പൂര്‍ത്തിയാക്കി.ഇതിനിടെ പഞ്ചായത്തിന്റെ ഭൂമിക്ക് എന്‍ഒസി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭരണസമിതി സര്‍ക്കാരിനെ സമീപിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭൂമിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. കെട്ടിടത്തില്‍ ഇപ്പോള്‍ പഞ്ചായത്ത് ഒഫീസ്, എല്‍എസ്ജിഡി, വിഇഒ, കൃഷി ഭവൻ, മ്യഗാശുപത്രി, കുടുംബശ്രീ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ്, അക്ഷയ സെന്റര്‍ തുടങ്ങിയ നിരവധികളായ ഓഫീസുകളാണ് പ്രവര്‍ത്തിക്കുന്നത്.

അസൗകര്യങ്ങളുടെ നടുവില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് സമീപത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രസിഡന്റ് കവിതാകുമാര്‍ പറുന്നത്. പാട്ടത്തിന് അനുവധിച്ച സര്‍ക്കാര്‍ ഭൂമി മറ്റൊരാള്‍ക്ക് സമ്മാനമായി നല്‍കാന്‍ കഴിയില്ലെന്ന വാദമാണ് ദേവികുളം പഞ്ചായത്തിന്റെ അടിസ്ഥാന വികസനത്തിന് തടസ്സമായി നില്‍ക്കുന്നത്.

സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യറായാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കഴിയും.കോടികള്‍ ലഭിച്ചിട്ടും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനാകാതെ ദേവികുളം പഞ്ചായത്ത്.പഞ്ചായത്തിന്റെ ഭൂമിക്ക് എന്‍ഒസി നല്‍കണമെകോടികള്‍ ലഭിച്ചിട്ടും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനാകാതെ ദേവികുളം പഞ്ചായത്ത്.പഞ്ചായത്തിന്റെ ഭൂമിക്ക് എന്‍ഒസി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭരണസമിതി സ


The renovation work of Devikulam panchayath is only on record

Next TV

Related Stories
വടകരയിൽ വാഹനാപകടം;ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Jan 18, 2022 11:25 PM

വടകരയിൽ വാഹനാപകടം;ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ദേശീയപാതയിൽ വാഹനാപകടം. ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ...

Read More >>
മുസ്‌ലിംലീഗ് കലക്ട്രേറ്റ് മാർച്ച് മാറ്റിവെച്ചു

Jan 18, 2022 10:29 PM

മുസ്‌ലിംലീഗ് കലക്ട്രേറ്റ് മാർച്ച് മാറ്റിവെച്ചു

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ജനുവരി 27 ലെ കലക്ട്രേറ്റ് മാര്‍ച്ച്...

Read More >>
എസ്എസ്എൽസി- പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

Jan 18, 2022 09:44 PM

എസ്എസ്എൽസി- പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു മാതൃക ചോദ്യ പേപ്പർ...

Read More >>
കൊവിഡ് വ്യാപനം; ഇടുക്കിയിലും വയനാട്ടിലും കടുത്ത നിയന്ത്രണം

Jan 18, 2022 08:49 PM

കൊവിഡ് വ്യാപനം; ഇടുക്കിയിലും വയനാട്ടിലും കടുത്ത നിയന്ത്രണം

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇടുക്കിയിലും വയനാട്ടിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്....

Read More >>
കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

Jan 18, 2022 07:51 PM

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നള്ളിപ്പിനിടയിൽ ആനയിടഞ്ഞു....

Read More >>
താറാവുകൾ ചത്തതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി; പരിശോധന പോലുമില്ലെന്ന് പരാതി

Jan 18, 2022 07:16 PM

താറാവുകൾ ചത്തതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി; പരിശോധന പോലുമില്ലെന്ന് പരാതി

പക്ഷിപ്പനി ബാധിച്ച്‌ താറാവുകള്‍ ചത്ത സ്ഥലങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്ന്‌ വ്യാപകമായി താറാവുകളെ ഇറക്കുന്നതായി...

Read More >>
Top Stories