കിടു കോളിഫ്‌ലവര്‍ ബജ്ജി കഴിച്ചാലോ...

കിടു കോളിഫ്‌ലവര്‍ ബജ്ജി കഴിച്ചാലോ...
Jan 11, 2022 11:47 PM | By Anjana Shaji

കിടിലൻ കോളിഫ്‌ലവര്‍ ബജ്ജി ഉണ്ടാക്കാം

ആവശ്യമായ സാധനങ്ങള്‍

 • കോളിഫ്‌ലവര്‍ -1
 • കടലമാവ് - ഒന്നെമുക്കാല്‍ കപ്പ്
 • വെള്ളം—1കപ്പ്
 • മുളകുപൊടി—ഒന്നര സ്പൂണ്‍
 • കായപൊടി  - അരസ്പൂണ്‍
 • ഉപ്പ് - ആവശ്യത്തിന്
 • മഞ്ഞള്‍പൊടി -കുറച്ച്‌
 • ബേക്കിംഗ് സോഡ - കാല്‍ സ്പൂണ്‍
 • അയമോദകം - അരസ്പൂണ്‍
 • വെളുത്ത എള്ള് - 1സ്പൂണ്‍
 • പേരുംജീരകം - 1സ്പൂണ്‍
 • സണ്‍ഫ്‌ലവര്‍ ഓയില്‍ - വറുക്കാന്‍ ആവശ്യമായത്

ഉണ്ടാക്കുന്ന വിധം

 • കോളിഫ്‌ലവര്‍ മുറിച്ച്‌ മഞ്ഞള്‍പൊടി ഉപ്പ് വിനാഗിരി എന്നിവ ചേര്‍ത്ത് തിളച്ച വെള്ളത്തില്‍ ഇട്ടു കുറച്ചു സമയം വെക്കുകയോ വെള്ളത്തില്‍ ഇട്ടു തിളപ്പിക്കുകയോ ചെയ്യുക…ശേഷം വെള്ളം ഊറ്റി മാറ്റുക.
 • ഒരു പാത്രത്തില്‍ കടലമാവ് കായപൊടി ഉപ്പ് മുളകുപൊടി അയമോദകം പെരുംജീരകം എള്ള് ബേക്കിംഗ് സോഡ എന്നിവ ചേര്‍ത്ത് വെള്ളം കുറച്ചു കുറച്ച്‌ ആയി ചേര്‍ത്ത് കട്ടിയായി മാവ് മിക്‌സ് ചെയ്യുക.
 • അതിലേക്കു വെള്ളം ഊറ്റി മാറ്റി വെച്ച കോളിഫ്‌ലവര്‍ ചേര്‍ത്തു മിക്‌സ് ചെയ്യുക ചീനച്ചട്ടിയില്‍ ഓയില്‍ ചൂടാക്കുക.
 • കുറഞ്ഞ തീയില്‍ വെച്ചശേഷം കുറച്ചു കുറച്ച്‌ ആയി കോളിഫ്‌ലവര്‍ ഇട്ടു തിരിച്ചും മറിച്ചും ഇട്ടു വേവിച്ചടുക്കുക.
 • വേണമെങ്കില്‍ മാവില്‍ കാല്‍ സ്പൂണ്‍ ഗരം മസാല കൂടെ ചേര്‍ത്തു മിക്‌സ് ചെയ്തും ഉണ്ടാക്കാം.

Note :- മാവ് തയ്യാറാക്കുമ്ബോള്‍ വെള്ളം കൂടിപോവാതെ ശ്രദ്ധിച്ചു വേണം മിക്‌സ് ചെയ്യാന്‍. വെള്ളം കൂടിപ്പോയാല്‍ എണ്ണ കുടിക്കും.മാവ് കറക്റ്റ് ആയി കോളിഫ്‌ലവറില്‍ പിടിക്കില്ല വിട്ടുപോവും.

ബേക്കിംഗ് സോഡ നിര്‍ബന്ധമില്ല ഇല്ലാതെയും ഉണ്ടാക്കാം.അയമോദകം പെരുംജീരകം എള്ള് എന്നിവ ഓപ്ഷണല്‍ ആണ്. അതുപോലെ ഞാന്‍ ഇവിടെ അരിപൊടി ചേര്‍ത്തിട്ടില്ല. വേണമെങ്കില്‍ കുറച്ച്‌ കൂടെ ക്രിസ്പി ആയി കിട്ടും അരിപൊടി ചേര്‍ത്താല്‍.

If you eat super tasty cauliflower bajji

Next TV

Related Stories
തക്കാളിയിട്ട തേങ്ങാപുളി... ഒരു ഒഴിച്ചുകൂട്ടാൻ തയ്യാറാക്കാം

Jan 18, 2022 09:03 PM

തക്കാളിയിട്ട തേങ്ങാപുളി... ഒരു ഒഴിച്ചുകൂട്ടാൻ തയ്യാറാക്കാം

തക്കാളിയിട്ട തേങ്ങാപുളി അതിനെ വല്ലും! തെക്കൻ കേരളത്തിലെ തേങ്ങയരച്ച ഒരു...

Read More >>
എളുപ്പത്തിൽ തയ്യാറാക്കാം റവ കൊണ്ടൊരു കിണ്ണത്തപ്പം...

Jan 17, 2022 10:32 PM

എളുപ്പത്തിൽ തയ്യാറാക്കാം റവ കൊണ്ടൊരു കിണ്ണത്തപ്പം...

വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതും എല്ലാവരും ഇഷ്ടപ്പെടുന്നതുമായ ഒരു പലഹാരമാണ് റവ...

Read More >>
 സേമിയ കേസരി എളുപ്പം തയ്യാറാക്കാം

Jan 16, 2022 09:26 AM

സേമിയ കേസരി എളുപ്പം തയ്യാറാക്കാം

സേമിയ കേസരി എളുപ്പം...

Read More >>
രുചികരമായ പാൻ ഫ്രൈഡ് പനീർ ടിക്ക എളുപ്പത്തിൽ തയ്യാറാക്കാം...

Jan 10, 2022 07:58 PM

രുചികരമായ പാൻ ഫ്രൈഡ് പനീർ ടിക്ക എളുപ്പത്തിൽ തയ്യാറാക്കാം...

രുചികരമായ പാൻ ഫ്രൈഡ് പനീർ ടിക്ക എളുപ്പത്തിൽ...

Read More >>
ഉണ്ണിയപ്പത്തിന്റെ മാവ് കൊണ്ട് നാടൻ ഇല അട; റെസിപ്പി

Jan 9, 2022 07:54 AM

ഉണ്ണിയപ്പത്തിന്റെ മാവ് കൊണ്ട് നാടൻ ഇല അട; റെസിപ്പി

നാലു മണി ചായയുടെ സ്ഥിരം വിഭവമാണ് പലർക്കും അട. പലരീതിയിൽ അട തയ്യാറാക്കാം....

Read More >>
വ്യത്യസ്ത രുചിയിൽ ഒരു പഴം പൊരി ഉണ്ടാക്കാം ...

Jan 7, 2022 10:22 PM

വ്യത്യസ്ത രുചിയിൽ ഒരു പഴം പൊരി ഉണ്ടാക്കാം ...

വ്യത്യസ്ത രുചിയിൽ ഒരു പഴം പൊരി ഉണ്ടാക്കാം...

Read More >>
Top Stories