ട്രെയിനില്‍ നിന്ന് 2.6 കിലോ കഞ്ചാവ് പിടികൂടി

Loading...

പാലക്കാട്: ട്രെയിനില്‍ 2.6 കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. എക്സൈസും റെയില്‍വേ സംരക്ഷണസേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഉപേക്ഷിച്ച ബാഗിനുള്ളില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തത് . ഞായറാഴ്ച ഒരുമണിയോടെയായിരുന്നു സംഭവം . ധന്‍ബാദ്-ആലപ്പി എക്സ്‌പ്രസ്സിന്റെ കംപാര്‍ട്ട്മെന്റില്‍ നിന്നുമാണ് ബാഗ് കണ്ടെത്തിയത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

പിടികൂടിയ കഞ്ചാവിന് വിപണിയില്‍ 1,10,000 രൂപ വിലവരുമെന്ന് എക്സൈസ് പറഞ്ഞു . പൊങ്കലിനോട് അനുബന്ധിച്ച്‌ എക്സൈസും റെയില്‍വേ സംരക്ഷണ സേനയും പരിശോധന ശക്തമാക്കിയിരിക്കുകയാണ് . ആര്‍.പി.എഫ്. എസ്.ഐ. വിനോദ്, എ.എസ്.ഐ. ജ്ഞാനാനന്ദ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം