പത്തൊമ്പതുകാരി പ്രണയാഭ്യർഥന നിരസിച്ചു; ഭീഷണിയുമായി അത്തോളി സ്വദേശി യുവാവ്‌

Loading...

കോഴിക്കോട് : പ്രണയാഭ്യർഥന നിരസിച്ചതിന്‌ യുവാവ്‌ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി പത്തൊമ്പതുകാരി. അത്തോളി സ്വദേശിയായ യുവാവ്​ ശാരീരികമായി ഉപദ്രവിക്കുന്നെന്ന പരാതിയുമായി വനിതാ കമീഷൻ മെഗാ അദാലത്തിനാണ്‌ പെൺകുട്ടിയെത്തിയത്‌.

യുവാവിനെതിരെ പൊലീസ്‌ നടപടിയെടുക്കുന്നില്ലെന്നും പെൺകുട്ടി കമീഷനെ അറിയിച്ചു. ടൗൺഹാളിലായിരുന്നു അദാലത്ത്‌. അത്തോ​ളി എസ്‌ഐയെ വി ളിച്ച്​ കേസ്​ റിപ്പോർട്ടുമായി അദാലത്തിൽ ഹാജരാകാൻ കമീഷൻ ആവശ്യപ്പെട്ടു.

യുവാവിനെ എത്രയും പെട്ടെന്ന്‌ അറസ്റ്റ്‌​ ചെയ്യണമെന്നും പെൺകുട്ടിയുടെ വീട്ടുപരിസരത്ത്​ സ്ഥിരമായി പൊലീസ്​ പട്രോളിങ്​ ഏർപ്പെടുത്തണമെന്നും നിർദേശിച്ചു. വിദേശത്ത്‌ ജോലി വാഗ്‌ദാനം നൽകി മകനെ പീഡിപ്പിച്ചെന്ന പരാതിയുമായി വടകര സ്വദേശിനിയായ അമ്മയും വനിതാ കമ്മീഷൻ അദാലത്തിനെത്തി.

50 കേസുകളായിരുന്നു ചൊവ്വാഴ്‌ച അദാലത്തിൽ പരിഗണിച്ചത്‌. ഒമ്പതെണ്ണം തീർപ്പാക്കി. സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ എം സി ജോസഫൈന്റെ നേതൃത്വത്തിലായിരുന്നു അദാലത്ത്‌. കമീഷൻ അംഗം അഡ്വ. എം എസ്‌ താര, അഡ്വ. റീന സുകുമാരൻ, ടി ഷീല, പി മിനി എന്നിവരും പങ്കെടുത്തു. അദാലത്ത്‌ ബുധനാഴ്‌ചയും തുടരും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം