കോവിഡ് 19 : മസ്‌ക്കറ്റില്‍ നിന്ന് 186 പ്രവാസികള്‍ കരിപ്പൂരില്‍ തിരിച്ചെത്തി , 62 കോഴിക്കോട് സ്വദേശികള്‍

Loading...

കോഴിക്കോട് : മസ്‌കറ്റില്‍ നിന്ന് 186 യാത്രക്കാരുമായി ഐ.എക്സ്- 350 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ന്  (മെയ് 21) കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. വൈകുന്നേരം 4.27 നാണ് വിമാനം റണ്‍വേയില്‍ ഇറങ്ങിയത്.

13 ജില്ലകളില്‍ നിന്നായി 184 പേരും ഒരു തമിഴ്‌നാട് സ്വദേശിയും ഒരു മാഹി സ്വദേശിയുമാണ് വിമാനത്തിലുണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള എട്ട് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 36 കുട്ടികള്‍, 31 ഗര്‍ഭിണികള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കോഴിക്കോട് – 62, മലപ്പുറം – 64, ആലപ്പുഴ – ഒന്ന്, എറണാകുളം – മൂന്ന്, ഇടുക്കി – ഒന്ന്, കണ്ണൂര്‍ – 14, കാസര്‍കോട് – രണ്ട്, കൊല്ലം – മൂന്ന്, കോട്ടയം – രണ്ട്, പാലക്കാട് – 24, തിരുവനന്തപുരം – രണ്ട്, തൃശൂര്‍ – മൂന്ന്, വയനാട് – മൂന്ന് എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഇവരെക്കൂടാതെ ഒരു തമിഴ്നാട് സ്വദേശിയും ഒരു മാഹി സ്വദേശിയും.

ഇവരില്‍ എട്ട് പേരെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മലപ്പുറം സ്വദേശികളായ നാല് പേര്‍ക്കാണ് കോവിഡ് ലക്ഷണങ്ങള്‍ കണ്ടത്. ഇവരെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുളള പാലക്കാട്, തൃശൂര്‍ സ്വദേശികളായ രണ്ട് പേരെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും കാസര്‍കോട്, കോഴിക്കോട് സ്വദേശികളായ രണ്ട് പേരെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

68 പേരെ വിവിധ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് – 25, മലപ്പുറം – 18, എറണാകുളം – ഒന്ന്, കണ്ണൂര്‍ – ഏഴ്, കൊല്ലം – മൂന്ന്, കോട്ടയം – രണ്ട്, പാലക്കാട് – ഏഴ്, തിരുവനന്തപുരം – രണ്ട്, വയനാട് – രണ്ട്. ഒരു മാഹി സ്വദേശിയേയും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി.

പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 110 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കി. കോഴിക്കോട് ജില്ലയില്‍ നിന്ന് 36 പേരാണ് എന്നിവരാണ് സ്വന്തം വീടുകളിലേക്ക് മടങ്ങിയത്. ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം