ഈ പ്രണയ പക സിറിഞ്ചുകൊണ്ട് ……..! പതിനെട്ടുകാരന്‍ അറസ്റ്റില്‍

Loading...

തിരുവല്ല : പ്രണയാഭ്യർഥന നിരസിച്ചതിനു 16 വയസ്സുകാരിയെ സിറിഞ്ച് ഉപയോഗിച്ചു കുത്തിയ യുവാവ് അറസ്റ്റിൽ. കുമ്പനാട് കടപ്ര തട്ടേക്കാട് കുഴിയുഴത്തിൽ അശ്വിൻ (18) ആണ് അറസ്റ്റിലായത്.

സിറിഞ്ചിൽ എന്തോ ദ്രാവകം ഉണ്ടായിരുന്നെന്ന പെൺകുട്ടിയുടെ മൊഴിയെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധന നടത്തിയെങ്കിലും കുഴപ്പമില്ലെന്നാണ് റിപ്പോർട്ട്. മാന്നാറിലെ സ്കൂളിൽ വിദ്യാർഥികളായിരുന്ന ഇരുവരും തമ്മിൽ 3 വർഷത്തെ പരിചയം ഉണ്ടെന്നു പൊലീസ് പറഞ്ഞു.

മുൻപ് പലവട്ടം യുവാവ് പ്രണയാഭ്യർഥന നടത്തിയിരുന്നെങ്കിലും പെൺകുട്ടി നിരസിച്ചിരുന്നു. ശനിയാഴ്ച രാവിലെ പരുമലക്കടവ് പാലത്തിൽ വച്ച് ഇയാൾ പെൺകുട്ടിയെ പിടിച്ചുനിർത്തി വീണ്ടും പ്രണയാഭ്യർഥന നടത്തിയപ്പോഴും പെൺകുട്ടി ഒഴിഞ്ഞുമാറി.

ഇതിൽ പ്രകോപിതനായ യുവാവ് സിറിഞ്ച് ഉപയോഗിച്ചു പെൺകുട്ടിയെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സിറിഞ്ച് ആറ്റിൽ കളഞ്ഞു. പെൺകുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ഓഫിസ് മാനേജ്മെന്റ് വിദ്യാർഥിയാണ് അറസ്റ്റിലായ അശ്വിൻ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം