ബി.ജെ.പിയോടുള്ള മൃദുസമീപനം കോണ്‍ഗ്രസ് അവലംബിക്കുന്നു ; പുതിയ നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ആ പിഴവ് ഉണ്ടാകരുതെന്ന് കെ മുരളീധരന്‍

കഴിഞ്ഞ 5 വര്‍ഷക്കാലം ബി.ജെ.പിയോട് മൃദുസമീപനം കോണ്‍ഗ്രസ് അവലംബിക്കുന്നു എന്ന ദുഷ്‌പേര് പാര്‍ട്ടിക്കുണ്ടാതായും, അതിനാലാണ് ന്യൂനപക്ഷങ്ങള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് എതിരായ സമീപനം സ്വീകരിച്ചതെന്നും കെ.മുരളീധരന്‍ എം പി. ആ പിഴവ് പുതിയ നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര നയങ്ങള്‍...

കെ സുരേന്ദ്രന്‍ ഹെലിക്കോപ്റ്ററില്‍ പണം കടത്തിയെന്ന്‍ കെ മുരളീധരന്‍

ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഹെലിക്കോപ്റ്ററില്‍ പണം കടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ബിജെപി ജനാധിപത്യം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ഹെലിക്കോപ്റ്റര്‍ ഉപയോഗിക്കുന്നത് സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ കൂട്ടേണ്ടതാണ്. സുരേന്ദ്രന്‍ നല്‍കിയ ചെലവില്‍ ഹെലിക്കോപ്റ്റര്‍ വാടക ഈടാക്കിയിട്ടുണ്ടോ, എവിടെയൊക്കെ സഞ്ചരിച്ചു എന്നത് അന്വേഷിക്...

വി.ഡി സതീശനെ തെരഞ്ഞെടുത്ത തീരുമാനത്തെ പ്രശംസിച്ച് കെ.മുരളീധരൻ.

വി.ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്ത തീരുമാനത്തെ പ്രശംസിച്ച് കെ.മുരളീധരൻ. തലമുറമാറ്റം കോൺഗ്രസിന്റെ പുതിയ മാറ്റത്തിന് തുടക്കമാണെന്നും മുരളീധരൻ പറഞ്ഞു. എംഎൽഎമാരുടെ മാത്രം അഭിപ്രായം കണക്കിലെടുത്ത് ഹൈക്കമാൻഡെടുത്ത തീരുമാനം കോൺഗ്രസ് പാർട്ടിക്ക് ഗുണം ചെയ്യും. മുൻകാലങ്ങളിൽ ആദർശത്തിന്റെ പേരിലായിരുന്നു കോൺഗ്രസിൽ ഗ്രൂപ്പുണ്ടായിരുന്നത്....

തോൽവിക്ക് കാരണം പാർട്ടിക്ക് അടിത്തറ ഇല്ലാതായതെന്ന്‍ കെ മുരളീധരൻ

കോൺഗ്രസ് തെരഞ്ഞെടുപ്പ് പരാജയത്തെ പരാജയമായി തന്നെ കാണുന്നു എന്ന് കെ മുരളീധരൻ. ഒരു പരാജയവും ശാശ്വതമല്ല. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കൂട്ടായ പ്രവർത്തനം വേണം. വികാരമല്ല വിവേകമാണ് വേണ്ടതെന്നും മുരളീധരൻ പറഞ്ഞു. സംഘടന തലത്തിൽ മൊത്തം അഴിച്ചു പണി വേണം. തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പാർട്ടിക്ക് അടിത്തറ ഇല്ലാതായതാണ്. ഹൈക്കമാന്റ് നന്നായി നയിച്ചു....

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന്‍ കെ മുരളീധരൻ. 80 സീറ്റിലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികൾ വിജയിക്കുമെന്നും അധികാരത്തിൽ എത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു നേമം മണ്ഡലത്തിൽ 'മാ-ബി' സഖ്യമെന്ന് ആവര്‍ത്തിച്ച് കെ മുരളീധരൻ. സിപിഎമ്മും ബിജെപിയും തമ്മിൽ നേമം മണ്ഡലത്തിൽ സഖ്യമുണ്ട്. ...

കെ. മുരളീധരനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

കെ. മുരളീധരനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുടെ ഭാഗമായാണ് കെ. മുരളീധരനെ വിളിപ്പിച്ചിരിക്കുന്നത്. നാളെ മുരളീധരന്‍ ഡല്‍ഹിയില്‍ എത്തും. വട്ടിയൂര്‍ക്കാവിലോ നേമത്തോ കെ. മുരളീധരനെ മത്സരിപ്പിക്കാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനമെന്നാണ് വിവരം. ഇക്കാര്യത്തിലെ അവസാനവട്ട ചര്‍ച്ചയ്ക്കായാണ് കെ. മുരളീധരനെ ഡല്‍...

സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്നത് സർക്കാരിൻ്റെ കഴിവ് കേടാണെന്ന്‍ കെ.മുരളീധരൻ

സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്നത് സർക്കാരിൻ്റെ കഴിവ് കേടാണെന്ന്‍ കെ.മുരളീധരൻ. സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്നത് സർക്കാരിൻ്റെ കഴിവ് കേടാണ്. കൊവിഡ് പ്രതിരോധത്തിനായി സർക്കാർ ശക്തമായ നടപടി എടുക്കണം. സംസ്ഥാനത്ത് പലയിടത്തും സിപിഎം - ബിജെപി കൂട്ടുക്കെട്ട് നിലനിൽക്കുന്നു. പാലത്തായി കേസ് മുതൽ തിരുവനന്തപുരം സ്വ‍ർണക്കടത്ത് വരെ ഇതിനുള്ള ഉദാഹരണങ്ങളാണെ...

മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കുന്നതിനെ ചൊല്ലി യുഡിഎഫിൽ ഭിന്നത

മുഖ്യമന്ത്രി വിളിച്ച എംപിമാരുടേയും എംഎൽഎമാരുടേയും യോഗത്തില്‍ പങ്കെടുക്കുന്നതിനെ ചൊല്ലി യുഡിഎഫിൽ ഭിന്നത. യോഗത്തിൽ പങ്കെടുക്കില്ലെന്ന് കെ മുരളീധരനും മുന്നണിയുടെ ജനപ്രതിനിധികൾ പങ്കെടുക്കുമെന്ന് യുഡിഎഫ് നേതൃത്വവും വ്യക്തമാക്കി. കൊവിഡുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗം വിളിക്കണമെന്നായിരുന്നു പ്രതിപക്ഷാവശ്യം. എംപിമാരുടേയും എംഎൽഎമാരുടേയും യോഗമാണ് മു...

വട്ടിയൂര്‍ക്കാവില്‍ പത്മജ വേണുഗോപാലിനെ പരിഗണിക്കേണ്ടതില്ലെന്ന് കെ മുരളീധരന്‍

കോഴിക്കോട്: താന്‍ എംഎല്‍എയായിരുന്ന വട്ടിയൂര്‍ക്കാവില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സഹോദരിയായ പത്മജ വേണുഗോപാലിനെ പരിഗണിക്കേണ്ടതില്ലെന്ന് കെ മുരളീധരന്‍ എംപി. താന്‍ ഒഴിഞ്ഞ ഉടനെ തന്‍റെ കുടുംബത്തില്‍ നിന്നുമൊരാള്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കേണ്ടതില്ലെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്ന് കെ മുരളീധരന്‍ പറഞ്ഞു. പത്മജയെ നിര്‍ത്തിയാല്‍ കുടുംബവ...

മാണി യു.ഡി.എഫില്‍ തിരിച്ചെത്തിയത് മറ്റ് ഗതിയില്ലാത്തതിനാല്‍;കെ.മുരളീധരന്‍

കോഴിക്കോട്:കേരള കോണ്‍ഗ്രസ്(എം)നേതാവ് കെ.എം മാണി യു.ഡി.എഫ് മുന്നണിയില്‍ തിരിച്ചെത്തിയത് ഗത്യന്തരമില്ലാതെയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്,മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു. നാദാപുരത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന പി.ശ്രീനിവാസന്‍ അനുസ്മരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇടതുപക്ഷത്തു നിന്ന് സീറ്റ്‌ ലഭി...