#complaint |പയ്യന്നൂരിൽ യു.ഡി.എഫ് ബൂത്ത് ഏജന്റിന് മർദ്ദനം; ബൂത്ത് പിടിത്തമെന്ന് പരാതി

 #complaint |പയ്യന്നൂരിൽ യു.ഡി.എഫ് ബൂത്ത് ഏജന്റിന്  മർദ്ദനം; ബൂത്ത് പിടിത്തമെന്ന് പരാതി
Apr 26, 2024 02:43 PM | By Susmitha Surendran

കണ്ണൂർ: (truevisionnews.com) പയ്യന്നൂരിൽ ബൂത്ത് പിടിച്ചെടുക്കാൻ സി.പി.എം ശ്രമമെന്ന് യു.ഡി.എഫ് പരാതി. കാസർകോട് ലോക്സഭ മണ്ഡലത്തിൽ പെട്ട പയ്യന്നൂർ നഗരസഭയി​ലെ 78ാമത്തെ ബൂത്തായ അന്നൂര്‍ എ.യു.പി സ്‌കൂളിലാണ് സംഭവം.

ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന യു.ഡി.എഫ് ബൂത്ത് ഏജന്റിനെ മർദ്ദിച്ച് ഇറക്കിവിടാൻ സി.പി.എം പ്രവർത്തകർ ശ്രമിച്ചെന്നാണ് പരാതി. എന്നാൽ, ഇദ്ദേഹം ഇറങ്ങിപ്പോയില്ല.

തുടർന്ന് തമ്മിൽ വാക്കേറ്റമായി.മുതിർന്ന സി.പി.എം.നേതാക്കളെത്തി പ്രവർത്തകരെ പിന്തിരിപ്പിച്ചതോടെയാണ് സാധാരണ നിലയിലേക്ക് മാറിയത്.

കള്ളവോട്ട് എതിർത്തതാണ് മർദ്ദനത്തിന് കാരണമെന്ന് യു.ഡി.എഫ് ആരോപിച്ചു. തങ്ങളുടെ രണ്ട് പ്രവർത്തകർക്ക് മർദ്ദനമേറ്റതായും ഇവർ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയതായും എൽ.ഡി.ഫ് നേതാക്കൾ അറിയിച്ചു.

സംഭവമറിഞ്ഞ് യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ സ്ഥലത്തെത്തി. ബൂത്ത് പിടിക്കാനാണ് ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. 

#UDF #complains #CPM #trying #capture #booth #Payyannur.

Next TV

Related Stories
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories